യുഡിഎഫ്‌ തുടര്‍ശില്‍പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച്‌ 12ന്‌

Imageതിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണുക സ്കൂള്‍ വിദ്യാഭ്യാസമേഖലയില്‍ വ്യക്തമായ ഒരു നയം രൂപീകരിക്കുക

എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കേരളത്തിലുടനീളം യുഡിഎഫ്‌ വിദ്യാഭ്യാസ വിദഗ്ധസമിതി നടത്താന്‍ പോകുന്ന നയരൂപീകരണ തുടര്‍ശില്‍പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച്‌ 12-ാ‍ം തീയതി രാവിലെ 10 മണിക്ക്‌ തിരുവനന്തപുരം ഇന്ദിരാഭവനില്‍ നടക്കും. മുന്‍ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി റ്റി എം ജേക്കബ്‌ ശില്‍പശാല ഉദ്ഘാടനം ചെയ്യും. സമിതി ചെയര്‍മാന്‍ ഡോ. എ. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. ക്ഷണിക്കപ്പെട്ട 10 വിദ്യാഭ്യാസപ്രവര്‍ത്തകര്‍ ശില്‍പശാലയില്‍ പങ്കെടുത്ത്‌ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കും. ശില്‍പശാലയില്‍ രണ്ട്‌ പൊതു വിജയങ്ങളും നാല്‌ കോര്‍വിഷയങ്ങളും, പതിനൊന്ന്‌ തീം വിഷയങ്ങളും ചര്‍ച്ച ചെയ്യും. സംസ്ഥാനതല ശില്‍പശാലക്ക്‌ ശേഷം പതിനാല്‌ ജില്ലകളിലായി നടക്കുന്ന പ്രാദേശിക ശില്‍പശാലകളില്‍ അദ്ധ്യാപഷകര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ക്ഷണിതാക്കളാകും. ഈ ശില്‍പശാലകളില്‍ ഉരുത്തിരിയുന്ന ആശയങ്ങളും നിര്‍ദ്ദേശങ്ങളും യുഡിഎഫ്‌ വിദ്യാഭ്യാസ വിദഗ്ദ്ധസമിതി സമര്‍പ്പിക്കാന്‍ പോകുന്ന യുഡിഎഫ്‌ വിദ്യാഭ്യാസ നയരേഖയുടെ ഭാഗമാക്കും.


സംസ്ഥാനതല തുടര്‍ശില്‍പശാലയില്‍ യുഡിഎഫ്‌ വിദ്യാഭ്യാസ വിദ്ഗ്ദ്ധ സമിതി അംഗങ്ങളായ ഡോ. കെ എസ്‌ രാധാകൃഷ്ണന്‍, ഡോ. പിസി സിറിയക്‌, പ്രൊഫ. ഹൃദയകുമാരി, ഡോ. ഗൗരിക്കുട്ടിയമ്മ, പ്രാഫ. കുഞ്ഞികൃഷ്ണന്‍, ഡോ. പിഎം ജലാല്‍, ഡോ. വി എം മനോഹരന്‍, ഡോ. എബ്രഹാം ഡോസഫ്‌, പ്രാഫ. യു. മുഹമ്മദ്‌, ജി. വി. ഹരികുമാര്‍, നിലവിലെ കരിക്കുലം കമ്മറ്റി അംഗങ്ങളായ ജെ. ശശി, സിപി ചെറിയമുഹമ്മദ്‌ സംഘടന നേതാക്കന്മാരായ ഹരിഗോവിന്ദന്‍, എ.കെ. അബ്ദുള്‍ സമദ്‌, തോമസ്കുട്ടി, ഡി.എ. ഹരിഹരന്‍, റോയ്‌ ബി. ജോണ്‍, ഡോ. സാബു, ജി. വര്‍ഗ്ഗീസ്‌, ഷാജു പുത്തൂര്‍, ഷാജി പാരിപ്പള്ളി തുടങ്ങിയവര്‍ ചര്‍ച്ചാ വിഷയങ്ങള്‍ അവതരിപ്പിക്കും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls