കായിക പ്രതിഭകളെ വാര്‍ത്തെടുക്കണം: സ്പീക്കര്‍

Imageകൊച്ചി: പുതിയ കായിക പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ കായിക അധ്യാപകര്‍ തയ്യാറാകണമെന്ന്‌ കേരള നിയമസഭാ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കേരള പ്രൈവറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ സ്കൂള്‍ കായിക അധ്യാപക സംഘടനകളുടെ 31-ാ‍മത്‌ സംയുക്ത സംസ്ഥാന സമ്മേളനം പാലക്കാട്‌ ഫോര്‍ട്ട്‌ പാലസ്‌ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ആരോഗ്യമുള്ള തലമുറയെ ഉണ്ടാക്കാന്‍ കഴിയുന്നത്‌ കായിക അധ്യാപകര്‍ക്കാണ്‌. അധ്യാപകര്‍ക്ക്‌ സമൂഹത്തെ ശരിയായ പാതയില്‍ നയിക്കാന്‍ കഴിയും. പൊതുസമൂഹം അനുഭവിക്കുന്ന പ്രശ്നം കൂടി ചര്‍ച്ച ചെയ്ത്‌ അതിന്‌ അനുസൃതമായി കായിക മേഖലയില്‍ പുരോഗതി ഉണ്ടാക്കാന്‍ കഴിയണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം കെ.ഇ.ഇസ്മയില്‍ എം.പിയും യാത്രയയപ്പ്‌ സമ്മേളനം കെ.അച്യുതന്‍ എം.എല്‍.എയും കായിക വിദ്യാഭ്യാസ സെമിനാര്‍ കേരളാ സ്പോര്‍ട്ട്സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ ടി.പി.ദാസനും സുഹൃദ്‌ സമ്മേളനം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എല്‍.കമലമ്മയും അനുമോദന യോഗം മുന്‍ കോഴിക്കോട്‌ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളെജ്‌ പ്രിന്‍സിപ്പല്‍ കെ.ആര്‍.കൃഷ്ണന്‍ നായരും ഉദ്ഘാടനം ചെയ്തു.


വിവിധ സമ്മേളനങ്ങളില്‍ മുന്‍ സംസ്ഥാന സ്പോര്‍ട്സ്‌ വകുപ്പ്‌ മന്ത്രി വി.സി.കബീര്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുബൈദ ഇഷാക്ക്‌, കെ.പി.എസ്‌.പി.ഇ.ടി.എ സംസ്ഥാന പ്രസിഡന്റ്‌ സി.എസ്‌.സുനില്‍, ജനറല്‍ സെക്രട്ടറി റെജി ഇട്ടൂപ്പ്‌, ട്രഷറര്‍ ജോഷി ജോര്‍ജ്ജ്‌ ഡി.പി.ഇ.ടി.എ പ്രസിഡന്റ്‌ ചാര്‍ളി ജേക്കബ്‌, ജനറല്‍ സെക്രട്ടറി രാജന്‍ ബാബു, ട്രഷറര്‍ കെ.സുബ്രഹ്മണ്യന്‍, ജി.എസ്‌.ടി.യു പ്രസിഡന്റ്‌ ജെ.ശശി, എ.കെ.എസ്‌.ടി.യു വൈസ്‌ പ്രസിഡന്റ്‌ പി.കെ.മാത്യു, കെ.എസ്‌.എല്‍.എം ടി.ടി.എ പ്രസിഡന്റ്‌ മുഹമ്മദ്‌ ഇബ്രാഹിം, ഡോ.ജോര്‍ജ്ജ്‌ ഇമ്മാനുവല്‍, പ്രൊഫ.പി.കെ.ജഗന്നാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. മൂന്നു വര്‍ഷമായി കുടിശ്ശിക ആയിരിക്കുന്ന ജില്ലാ സ്കൂള്‍ കായിക മേള മത്സര വിജയികള്‍ക്കുള്ള പ്രൈസ്മണി 62,70,000 ഉടന്‍ വിതരണം ചെയ്യുക, 26 വര്‍ഷം മുന്‍പ്‌ കായിക അധ്യാപകര്‍ക്ക്‌ അനുവദിച്ച 500 രൂപ കിറ്റ്‌ അലവന്‍സ്‌ കാലോചിതമായി വര്‍ദ്ധിപ്പിക്കുക, ഹയര്‍ സെക്കണ്ടറി പ്രവേശനത്തിലെ സ്പോര്‍ട്സ്‌ കോട്ട ആകെ സീറ്റിന്റെ അഞ്ച്‌ ശതമാനം ആക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിക്കണമെന്ന്‌ സമ്മേളനം പ്രമയേത്തിലൂടെ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls