കണ്ണൂര്‍ വൈസ്‌ ചാന്‍സലറെ കെ എസ്‌ യു ഘെരാവോ ചെയ്തു

Imageപരീക്ഷ നടത്തിപ്പിലെ ക്രമക്കേട്‌ അന്വേഷിക്കുമെന്ന്‌ വൈസ്‌ ചാന്‍സലര്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന്‌ നിരന്തരം ഉത്തരകടലാസുകള്‍ നഷ്ടപെടുന്നതിനെതിരെയും പരീക്ഷാഫലങ്ങള്‍ വൈകുന്നതിനെതിരെയും കെ എസ്‌ യു പ്രവര്‍ത്തകര്‍ ഇന്നലെ വൈസ്‌ ചാന്‍സിലര്‍ ഡോ. മൈക്കിള്‍ തരകനെ ഘരാവോ ചെയ്തു.

കെ എസ്‌ യു ഉപരോധത്തെ തുടര്‍ന്ന്‌ ഇന്നലെ രാവിലെ ആരംഭിക്കാനിരുന്ന സര്‍വ്വകലാശാല സെനറ്റ്‌ യോഗം മണിക്കൂറുകളോളം വൈകി. കെ എസ്‌ യു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റിജില്‍മാക്കുറ്റി, ജില്ലാ പ്രസിഡന്റ്‌ എം റിഞ്ജുമോള്‍, ജസ്റ്റിസണ്‍ ചാണ്ടിക്കൊല്ലി, സുധീപ്‌ ജെയിംസ്‌, കെ കെ മയൂരി, ജോമോന്‍ ജോസ്‌, സി കെ ശ്രീരാജ്‌, ശ്രീജേഷ്‌ കൊയ്‌ലേരിയന്‍, വി രാഹുല്‍, അമേഷ്‌ കുറുമാത്തൂര്‍, പി എ റഷീദ്‌, രാഹുല്‍ പൂഴാതി, ലിപിന്‍ ചന്ദ്രന്‍, എം രതീഷ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. കെ എസ്‌ യു നേതാക്കളുമായി വൈസ്‌ ചാന്‍സിലര്‍ ചര്‍ച്ച നടത്തുകയും 22ന്‌ മുമ്പായി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിക്കുമെന്ന്‌ ഉറപ്പ്‌ നല്‍കുകയും ചെയ്തു. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളെ കുറിച്ച്‌ അന്വേഷിച്ച്‌ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന്‌ വി സി അറിയിച്ചു. ക്രഡിറ്റ്‌ ആന്റ്‌ സെമസ്റ്റര്‍ സമ്പ്രദായത്തിലെ പോരായ്മകളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്ന്‌ വി സി കെ എസ്‌ യു നേതാക്കളെ അറിയിച്ചു.


വി സിയുമായി സമാധാന പരമായി കെ എസ്‌ യു നേതാക്കള്‍ ചര്‍ച്ച നടത്തികൊണ്ടിരിക്കെ പോലീസ്‌ പ്രകോപനം സൃഷ്ടിച്ചത്‌ സംഘര്‍ഷത്തില്‍ കലാശിച്ചു. വി സിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയാണ്‌ പ്രശ്നത്തില്‍ പോലീസിനെ ഇടപെടുവിച്ചതെന്ന്‌ സൂചനയുണ്ട്‌. കണ്ണപുരം എസ്‌ ഐ യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ്‌ ചെയ്യാന്‍ നടത്തിയ ശ്രമം സംഘര്‍ഷത്തിന്‌ വഴിവെച്ചു. ഉച്ചക്ക്‌ 12 മണി കഴിഞ്ഞ്‌ മാത്രമാണ്‌ സെനറ്റ്‌ യോഗം ചേര്‍ന്നത്‌. യോഗത്തില്‍ പങ്കെടുക്കാനെത്തിയവരൊക്കെ തിരിച്ചു പോയിരുന്നു. പിന്നീട്‌ സി പി എം അനുഭാവികളായ സെനറ്റ്‌ അംഗങ്ങള്‍ പലരേയും ടെലഫോണില്‍ വിളിച്ച്‌ യോഗത്തിന്‌ കൃത്യമായി കോറം ഒപ്പിക്കുകയായിരുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls