വിദേശ കാര്‍ കടത്ത്‌: മുഖ്യപ്രതി മലയാളി

Imageകൊച്ചി: ഹവാല ഇടപാടുവഴി ഇന്ത്യയിലേക്ക്‌ അഞ്ഞൂറു കോടി രൂപയുടെ വിദേശകാറുകള്‍ കടത്തിയ കേസിലെ മുഖ്യപ്രതി തിരുവല്ല സ്വദേശി അലക്സ്‌ സി. ജോസഫാണെന്ന്‌ ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സ്‌ ഹൈക്കോടതിയെ അറിയിച്ചു.

അലക്സ്‌ ഉപയോഗിച്ച വ്യാജ പാസ്പോര്‍ട്ടും ദുബായില്‍ നിന്ന്‌ 35 ബി.എം.ഡബ്ലു കാറുകള്‍ ഓര്‍ഡര്‍ ചെയ്തതിന്റേടക്കമുള്ള രേഖകളും ഡി.ആര്‍.ഐ ഹൈക്കോടതിയില്‍ ഹാജരാക്കി.
പത്തു വര്‍ഷം കൊണ്ട്‌ സിനിമാക്കാര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്കടക്കം 400 വിദേശ കാറുകളാണ്‌ അലക്സ്‌ ഇന്ത്യയിലെത്തിച്ചതെന്ന്‌ ഡി.ആര്‍.ഐ. ഹൈക്കോടതിയെ അറിയിച്ചു. കോഫെപോസ പ്രകാരം പുറപ്പെടുവിച്ച വാറണ്ട്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അലക്സ്‌ സമര്‍പ്പിച്ച ഹരജിക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ്‌ ഡി.ആര്‍.ഐ. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേയ്ക്ക്‌ ഹവാല ഇടപാടിന്റെ ഭാഗമായി വന്‍തോതില്‍ വിദേശകാറുകള്‍ കടത്തുന്നത്‌ ശ്രദ്ധയില്‍പ്പെതോടെ 1998 മുതല്‍ തന്നെ ഡി.ആര്‍.ഐ. അന്വേഷണം നടത്തിവരിക യായിരുന്നു. എന്നാല്‍, ഇതിലെ മുഖ്യപ്രതി ആരാണെന്ന കാര്യം വ്യക്തമായിരുന്നില്ല. 2003 ഓടെയാണ്‌ അലക്സ്‌ പോളാണ്‌ ഇതിന്റെ പിന്നിലെന്ന്‌ ഡി.ആര്‍.ഐ.യ്ക്ക്‌ വിവരം ലഭിച്ചത്‌. തുടര്‍ന്നാണ്‌ കോഫെപോസ പ്രകാരം വാറണ്ട്‌ പുറപ്പെടുവിച്ചത്‌. എന്നാല്‍, അറസ്റ്റ്‌ ഭയന്ന്‌ അലക്സ്‌ ഒളിവില്‍പോവുകയാണുണ്ടായത്‌. വ്യാജ പാസ്പോര്‍ട്ടുകളും വ്യാജ ഫോട്ടോകളും ഉപയോഗിച്ചാണ്‌ അലക്സ്‌ യാത്ര നടത്തിയതും. ഇതു സംബന്ധിച്ച രേഖകളും ഡി.ആര്‍.ഐ. ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls