|
മുത്തൂറ്റ് വധം: ജാമ്യാപേക്ഷ തള്ളി |
|
കൊച്ചി: മുത്തൂറ്റ്പോള്‍ വധക്കേസില്‍ സി.ബി.ഐ അറസ്റ്റ്ചെയ്ത മൂന്ന് പ്രതികള്‍ ഉള്‍പ്പെടെ 9 പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ എറണാകുളം സി.ജെ.എം. കോടതി തള്ളി. കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തിന് ഉപയോഗിച്ച കത്തികള്‍ മനപ്പൂര്‍വ്വം സൂക്ഷിച്ച പ്രതികള്‍ നിരപരാധികളാണെന്ന് പറയാനാവില്ലെന്ന് മജിസ്ട്രേറ്റ് എന്‍.ലീലാമണി വ്യക്തമാക്കി.
പ്രതികളായ ഇസ്മായില്‍, സിദ്ദീക്ക്, അനീഷ് എന്നിവരെയാണ് സി.ബി.ഐ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതിയും രാമങ്കരി മജിസ്ട്രേറ്റ് കോടതിയും നേരത്തെ തള്ളിയിരുന്നു. കോടതിയുടെ അനുമതിയില്ലാതെ പ്രതികളായ പുത്തന്‍പാലം രാജേഷ്, ഓംപ്രകാശ് എന്നിവരെ സി.ബി.ഐ ജയിലില്‍ കൂടുതല്‍ സമയം ചോദ്യം ചെയ്തതായി ഇവരുടെ അഭിഭാഷകര്‍ കോടതിയില്‍ പരാതിപ്പെട്ടു. |