പാര്‍ട്ടിചാനലിന്‌ കെട്ടിടം പണിയാന്‍ രക്തസാക്ഷി ഫണ്ട്‌ വകമാറ്റിയതായി ആക്ഷേപം

Imageതൃശൂര്‍: മൂന്ന്‌ വര്‍ഷം മുമ്പ്‌ സമാഹരിച്ച രക്തസാക്ഷിഫണ്ട്‌ എങ്ങനെ ചെലവാക്കിയെന്നതിനെചൊല്ലി സി പി എമ്മില്‍ തര്‍ക്കം.രക്തസാക്ഷികളുടെ കുടൂംബത്തെ സഹായിക്കാനെന്ന പേരിലാണ്‌ 2007 മാര്‍ച്ച്‌ ആദ്യവാരം സി പി എം നേതാക്കള്‍ സെപെഷല്‍ ഫണ്ട്‌ എന്ന പേരില്‍ വ്യാപക പിരിവ്‌ നടത്തിയത്‌.

ഓരോ ലോക്കല്‍ കമ്മിറ്റിക്കും ക്വാട്ട നിശ്ചയിച്ചായിരുന്നു പിരിവ്‌. മൊത്തം രക്ഷസാക്ഷികള്‍ എത്രയെന്ന്‌ പ്രസിദ്ധപ്പെടുത്താതെയുള്ള തുക സമാഹാരണത്തില്‍ അന്നേ ചിലര്‍ സംശയാലുക്കളായിരുന്നു. വി.എസ്‌ ഗ്രൂപ്പ്‌ നേതാക്കള്‍ ഉള്‍പ്പെടെ സഹകരിച്ചാണ്‌ പണം പിരിച്ചെടുത്തത്‌.ഭരണ സ്വാധീനമുണ്ടായിരുന്നതിനാല്‍ കോടിക്കണക്കിന്‌ രൂപ കിട്ടി. 12 കോടി കിട്ടിയെന്നാണ്‌ അന്ന്‌ പറഞ്ഞിരുന്നത്‌. ജില്ലാ കമ്മിറ്റി വഴിയാണ്‌ കുടൂംബസഹായ ഫണ്ട്‌ വിതരണം നടത്തിയത്‌. എന്നാല്‍ എല്ലായിടത്തും കൊടുത്തതായി അറിവില്ല.തിരുവനന്തപുരത്ത്‌ നേതാക്കള്‍ക്ക്‌ താമസ്സിക്കാന്‍ എസി മുറികള്‍ നിര്‍മ്മിക്കാന്‍ തുക ചെലവാക്കുമെന്ന്‌ അന്ന്‌ വിമര്‍ശനമുയര്‍ന്നിരുന്നു. ഇപ്പോള്‍ വിഷയം സജീവമായത്‌ കൈരളി ടിവിചാനല്‍ ടവര്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ്‌. കൈരളി ടവറിന്‌ ചലവാക്കിയത്‌ രക്ഷസാക്ഷികളുടെ പേരില്‍ പിരിച്ച പണമാണെന്ന്‌ ആക്ഷേപമുയര്‍ന്നിരിക്കുകയാണ്‌. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യ വിവരം ലഭ്യമായിട്ടില്ല. കൈരളി ചാനല്‍ നഷ്ടത്തിലാണെന്ന്‌ പറഞ്ഞിരുന്നു. ടവര്‍ നിര്‍മ്മിച്ചത്‌ തലസ്ഥാനമായ തിരുവനന്തപുരത്ത്‌ ഏറ്റവും കണ്ണായ സ്ഥലത്താണ്‌.സെന്റിന്‌ തന്നെ കോടി വിലവരുന്ന പ്രദേശം.

 

ഇവിടെ കെട്ടിടം സ്റ്റുഡിയോ കേംപ്ലക്സ്‌ എന്നിവ പണിതത്‌ ഏത്‌ വകയിലുള്ള പണമെടുത്താണെന്ന്‌ സി പി എം അനുഭാവികളായ ചില ഓഹരി ഉടമകള്‍ ചോദിച്ചിട്ടുണ്ട്‌. സി പി എം ഒരു രാഷ്ട്രീയ കക്ഷിമാത്രമാണ്‌. എന്നാല്‍ ഇന്ന്‌ ആ പാര്‍ട്ടിക്ക്‌ കോടിക്കണക്കിന്‌ സ്വത്തുണ്ട്‌. കേരളത്തിലെ ഏറ്റവും ധനസമ്പന്നന്‍ പാര്‍ട്ടി സെക്രട്ടറിയാണ്‌. സെക്രട്ടറി സ്ഥാനം പിടിക്കാന്‍ നടക്കുന്ന യുദ്ധത്തിന്‌ പിന്നില്‍ ഈ സ്വത്താണത്രേ. കണ്ണൂരില്‍ അമ്യൂസ്‌ മെന്റ്‌ പാര്‍ക്ക്‌ സജ്ജമാക്കിയത്‌ കോടികള്‍ ചെലവിട്ടാണ്‌. അതിന്‌ ശേഷം പത്രത്തിന്‌ വേണ്ടി കോടിക്കണക്കിന്‌ രൂപ ചലവാക്കി. തിരുവനന്തപുരത്ത്‌ ഇപ്പോള്‍ മറ്റൊരു വമ്പന്‍ മന്ദിരം കൂടി സി പി എം പണിതു കൊണ്ടിരിക്കുന്നു. ഇതനെല്ലാം പണം എവിടെ നിന്നുകിട്ടിയെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ പിരിച്ച രക്തസാക്ഷി ഫണ്ടിനെക്കുറിച്ച്‌ ചോദ്യമുയര്‍ന്നത്‌.പാര്‍ട്ടി ചാനലല്ല കൈരളി എന്ന്‌ സി പി എം പലവട്ടം പറയുന്നത്‌ ഇത്തരം വകമാറ്റല്‍ പുറത്താകാതിരിക്കാനാണത്രേ. രക്തസാക്ഷി ഫണ്ട്‌ വകമാറ്റിയതിനെ വി. എസ്‌ വിഭാഗവും എതിര്‍ത്തില്ലെന്നതാണ്‌വിചിത്രം.ആ പണം എവിടെഎന്ന്‌ ഒരു സംസ്ഥാന കമ്മിറ്റിയില്‍ വി എസ്‌ അച്യുതാനന്ദന്‍ ചോദിച്ചുവെന്ന്‌ പറയുന്നുണ്ട്‌.

 

ഒരു ലക്ഷം ചതുരശ്രഅടിയാണ്‌ കൈരളി ടവറിന്‌ വേണ്ടി നിയമസഭ മന്ദിരത്തിന്‌ സമീപം വാങ്ങിയത്‌.അതില്‍ 75000 ച. അടിയിലാണ്‌ ഇപ്പോള്‍ നിര്‍മ്മാണം നടത്തിയത്‌. ബാക്കി 25000 ച.അടിയില്‍ പിന്നീട്‌ കെട്ടിടം പണിയുമെന്ന്‌ ചാനല്‍ എംഡി അറിയിച്ചിട്ടുണ്ട്‌.മൊത്തം 50 കോടിയിലധികമാണ്‌ കെട്ടിട സമുച്ചയത്തിന്‌ മൂല്യം നിര്‍ണ്ണയിച്ചിരിക്കുന്നത്‌. ടവറിനെ പറ്റി സി പി എം വിശേഷിപ്പിച്ചത്‌ ഇങ്ങനെ -"തലസ്ഥാന നഗരിയില്‍ കൈരളി ചാനലിന്‌ കൂറ്റന്‍ തിയ്യറ്റര്‍ കോംപ്ലക്സ്‌ തയ്യാറായി". മണിമാളികകളില്‍ സി പി എം ആശ്വാസം കൊള്ളുന്നുവെന്നര്‍ത്ഥം.ഇപ്പോള്‍ 9 നിലയുള്ളകെട്ടിടമാണ്‍നിര്‍മ്മിച്ചത്‌. മൊത്തം 12 കോടി ചെലവിട്ടു. 6 കോടി വായ്പ എടുത്തു. ബാക്കിയുള്ള 6 കോടി രൂപ ചാനലിന്റെ പ്രതിമസവരുമാനത്തില്‍നിന്നുമെടുത്തുവെന്നാണ്‌ പറയുന്നത്‌. അത്‌ വിശ്വസിക്കാമെങ്കില്‍ രക്തസാക്ഷിഫണ്ടിനെക്കുറിച്ച്‌ സംശയമുയരാനുള്ള കാരണമെന്ത്‌.സി പി എം വിശദീകരിക്കേണ്ടിയിരിക്കുന്നു.കുറച്ച്‌ പേരുടെ കുടൂംബത്തിന്‌ പണം നല്‍കിയിട്ടുണ്ട്‌. ബാക്കി ഏത്‌ എക്കൗണ്ടിലാണുള്ളതെന്ന്‌ പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും അറിയില്ലത്രേ. സെപെഷല്‍ ഫണ്ട്‌ എന്നപേരില്‍ പിരിച്ച കാരണം പലവിധത്തിലും ചെലവാക്കമന്നാണ്‌ ഒരു ന്യായം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls