എസ്‌. എഫ്‌. ഐ. തനി ക്വട്ടേഷന്‍ സംഘമായി മാറി: ഷാഫി പറമ്പില്‍

Imageകോട്ടയം: കലാലയങ്ങളില്‍ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരുടെ അക്രമങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങളെപ്പോലും നാണിപ്പിക്കുന്ന രീതിയിലേക്ക്‌ മാറിയിരിക്കുകയാണെന്ന്‌ കെ.എസ്‌.യു. സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പില്‍.

കലാലയങ്ങളില്‍ അക്രമം വളര്‍ത്തുന്ന എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരെ നിലയ്ക്ക്‌ നിര്‍ത്താന്‍ സി.പി.എം. നേതൃത്വം തയാറാകണമെന്നും ഷാഫി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബംഗാളിലും കണ്ണൂരിലുമൊക്കെ പാര്‍ട്ടിക്കുണ്ടായ തകര്‍ച്ച കലാലയങ്ങളിലും ആവര്‍ത്തിക്കുമെന്ന ഭിതിയിലാണ്‌ എസ്‌.എഫ്‌.ഐ. അക്രമം അഴിച്ചുവിടുന്നത്‌.അക്രമങ്ങളിലൂടെ ഭിതി വളര്‍ത്തിയ ഏക പാര്‍ട്ടി കാമ്പസുകള്‍ സൃഷ്ടിക്കാനാണ്‌ എസ്‌.എഫ്‌.ഐ. ശ്രമിക്കുന്നതെന്ന്‌ ഷാഫി ചൂണ്ടിക്കാട്ടി. കലാലയങ്ങലില്‍ കെ.എസ്‌.യുവിനെ രാഷ്ട്രീയമായി നേരിടാന്‍ തയാറാകാതെ സംഘടനയെ തകര്‍ക്കാനായി സര്‍ക്കാരും പോലീസും പാര്‍ട്ടിയും ചേര്‍ന്ന്‌ നടത്തുന്ന സംഘടിതമായ ഗൂഡാലോചനയുടെ ഫലമാണ്‌ ഇത്തരം അക്രമങ്ങളെന്നും ഷാഫി പറഞ്ഞു. പോലീസിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെ കെ.എസ്‌.യു അനുഭാവികളായ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുന്ന എസ്‌.എഫ്‌.ഐ.യുടെ അക്രമരാഷ്ട്രീയത്തിനെതിരെ കെ.എസ്‌.യു. പൊതുവികാരം ഉണര്‍ത്തും. മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനമൊട്ടാകെ 127 കെ.എസ്‌.യു. പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. അക്രമരാഷ്ട്രീയത്തിലൂടെ എസ്‌.എഫ്‌.ഐ. കലാലയ രാഷ്ട്രീയത്തിനുതന്നെയാണ്‌ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്‌. കലാലയ രാഷ്ട്രീയത്തിനുവേണ്ടി വാദിക്കുമ്പോഴും അക്രമസ്വഭാവം ഉപേക്ഷിക്കാന്‍ തയാറാകാത്തത്‌ എസ്‌.എഫ്‌.ഐയുടെ ഇരട്ടത്താപ്പിന്‌ തെളിവാണെന്നും ഷാഫി ചൂണ്ടിക്കാട്ടി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls