പൂരത്തിന്റെ കുടമാറ്റം നടക്കുന്ന ഗോപുരനടയില്‍ ആഭാസ നൃത്തം, സംഘര്‍ഷം

Imageതൃശൂര്‍: തേക്കിന്‍കാട്‌ മൈതാനിയില്‍ ആഭാസ നൃത്തം ആടിയത്‌ മര്‍ദ്ദനത്തിലും സംഘര്‍ഷത്തിലും എത്തി. സിനിമാറ്റിക്‌ ഡാന്‍സ്‌ നടക്കുന്നതിനിടയില്‍ ആഭാസം കാണിച്ചുവെന്ന്‌ ആരോപിച്ച്‌ ചോദ്യം ചെയ്ത യുവാവിനെ സംഘാടകര്‍ മര്‍ദ്ദിച്ചു.

വിവരമറിഞ്ഞ്‌ ശ്രീവടക്കുന്നാഥ ക്ഷേത്രത്തിലെ ക്ഷേമസമിതി പ്രവര്‍ത്തകരെത്തി ചോദ്യം ചെയ്തതോടെ സംഘര്‍ഷമുണ്ടായി. എറണാകുളത്തെ മിന്നലെ ട്രൂപ്പാണ്‌ തെക്കേ ഗോപുരനടയില്‍ ഇന്നലെ രാത്രി 6 മണി മുതല്‍ പരിപാടികള്‍ അവതരിപ്പിച്ചത്‌. ജോണ്‍ ഹോണ്ടയുടെ തൃശൂരിലെ വിപണനം സംബന്ധിച്ചാണ്‌ പരിപാടി നടത്തിയത്‌. അര്‍ദ്ധനഗ്നയായ യുവതിയുടെ നൃത്തത്തിന്നിടയിലാണ്‌ ക്ഷേത്ര ക്ഷേമ സമിതി പ്രവര്‍ത്തകന്‍ മണ്ണുത്തി പട്ടാളക്കുന്ന്‌ സ്വദേശി അനൂപ്‌ (28) സ്റ്റേജില്‍ കയറി ക്ഷേത്രനടയില്‍ ഇത്തരം നൃത്തം നടത്തരുതെന്ന്‌ ആവശ്യപ്പെട്ടത്‌. ഈ സമയം സ്റ്റേജിലുണ്ടായിരുന്ന യുവാവ്‌ അനൂപിനെ ചവുട്ടി വീഴ്ത്തി. നൃത്തലഹരിയില്‍ ആസ്വദിച്ചിരുന്ന ജനങ്ങളും അനൂപിനെ മര്‍ദ്ദിച്ചു. ഇയാളെ അശ്വനി ആശുപത്രിയിലാക്കി.


വിവരം അറിഞ്ഞ ക്ഷേത്രത്തിന്നുള്ളില്‍ നിന്നും സമിതി പ്രവര്‍ത്തകര്‍ ഓടിയെത്തി. ചവുട്ടിയെന്ന്‌ പറയുന്ന യുവാവ്‌ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. അയാളെ കണ്ടെത്തി അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ സമിതി പ്രവര്‍ത്തകര്‍ ബഹളം കൂട്ടി. എസ്‌.ഐ. സേതുവിന്റെ നേതൃത്വത്തില്‍ പത്തില്‍ താഴെ പോലീസുകാരാണ്‌ സ്ഥലത്തെത്തിയത്‌. അവര്‍ പ്രവര്‍ത്തകരെ സമാധാനിപ്പിച്ചു. ട്രൂപ്പിന്റെ മിനി ബസ്‌ തടഞ്ഞിട്ടു. പിന്നീട്‌ കലാകാരന്മാര്‍ ഉള്‍പ്പെടെ ബസ്സിലുണ്ടായിരുന്നവരെ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി. സ്റ്റേജില്‍ നൃത്തത്തിനുപയോഗിച്ചിരുന്ന സാമഗ്രികളും പോലീസ്‌ കസ്റ്റഡിയിലെടുത്തു. വിജയന്‍, കൃഷ്ണകുമാര്‍, റാഫി എന്നീ പോലീസ്‌ ഉദ്യോഗസ്ഥരാണ്‌ പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്‌.


ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ ആരും ഒന്നര മണിക്കൂര്‍ സംഘര്‍ഷം ഉണ്ടായിട്ടും എത്തിയില്ല. കൗണ്‍സിലര്‍ എന്‍. പ്രസാദും സ്ഥലത്തെത്തി. പൂരത്തിന്റെ കുടമാറ്റം നടക്കുന്ന തെക്കേ ഗോപുരനടയിലാണ്‌ സമീപകാല ചരിത്രത്തില്‍ ഇത്‌ ആദ്യമായി ആഭാസ നൃത്തം അരങ്ങേറിയത്‌. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയാണ്‌ പരിപാടി നടത്തിയത്‌.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls