ബസ്‌ കത്തിക്കല്‍: മുഖ്യപ്രതി സൂഫിയയെന്നു എന്‍ ഐ എ

Imageകൊച്ചി: കളമശേരി ബസ്‌ കത്തിക്കല്‍ സംഭവം ആസൂത്രണം ചെയ്തതിലെ മുഖ്യപ്രതി സൂഫിയ മഅ്ദനിയാണെന്ന്‌ എന്‍.ഐ.എ. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇത്‌ അറിയിച്ചത്‌. ജാമ്യ വ്യവസ്ഥയില്‍ ഇളവ്‌ വരുത്തണമെന്നാവശ്യപ്പെട്ട്‌ സൂഫിയ നല്‍കിയ

ഹര്‍ജിക്ക്‌ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ്‌ എന്‍.െ‍എ.എ ഇക്കാര്യം അറിയിച്ചിട്ടുള്ളത്‌. കളമശ്ശേരി ബസ്‌ കത്തിക്കല്‍കേസില്‍ സൂഫിയയ്ക്ക്‌ ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ അനുവദിക്കരുതെന്ന്‌ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ മുഴുവന്‍ സാക്ഷികളെയും വീണ്ടും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ രേഖകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും എന്‍.ഐ.എയ്ക്കുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കെ.എന്‍. രവീന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ ബോധിപ്പിച്ചു. മാതാവിന്റെയും ഭര്‍ത്താവിന്റെയും ചികിത്സാര്‍ത്ഥം തിരുവനന്തപുരത്തിന്‌ പോകുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ അനുവദിക്കണമെന്ന സൂഫിയയുടെ ആവശ്യം സദുദ്ദേശപരമല്ലെന്ന്‌ എന്‍.ഐ.എ ആരോപിച്ചു. രാഷ്ട്രീയപാര്‍ട്ടി നേതാവിന്റെ ഭാര്യയെന്ന നിലയില്‍ സൂഫിയയ്ക്ക്‌ എല്ലാ മേഖലകളിലും സ്വാധീനമുണ്ടെന്നും ഇതുപയോഗിച്ച്‌ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും എറണാകുളം ജില്ലയ്ക്ക്‌ പുറത്തുപോകാന്‍ അനുവദിച്ചാല്‍ ശ്രമിക്കുമെന്നും പത്രികയില്‍ ആരോപിച്ചു. രാജ്യദ്രോഹക്കുറ്റം ആരോപിക്കുന്ന കേസായതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണ്‌. ബസ്‌ കത്തിക്കല്‍ കേസിലെ മുഖ്യ ഗൂഢാലോചക സൂഫിയയാണെന്നും തമിഴ്‌നാട്‌ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പറേഷന്‌ സംഭവത്തില്‍ പത്തുലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും പത്രികയില്‍ പറയുന്നു. സൂഫിയയുടെ ഹര്‍ജിയിന്‍മേല്‍ വ്യാഴാഴ്ച വാദം കേള്‍ക്കും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls