ഐ എ എസ്‌ പട്ടിക സ്റ്റേ: അന്വേഷിക്കുമെന്ന്‌ വി.എസ്‌

Imageതിരുവനന്തപുരം: സംസ്ഥാന സര്‍വീസിലെ രണ്ടുപേര്‍ക്ക്‌ ഐഎഎസ്‌ നല്‍കുന്നതിന്‌ സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടിക സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ്‌ ട്രിബ്യൂണല്‍ സ്റ്റേ ചെയ്തതിനെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍. മന്ത്രിസഭാ യോഗത്തിന്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടിക തയ്യാറാക്കിയതില്‍ സര്‍ക്കാരിന്‌ തെറ്റുപറ്റിയിട്ടുണ്ടോ എന്ന ചോദ്യത്തോട്‌ മുഖ്യമന്ത്രി പ്രതികരിച്ചില്ല. ട്രിബ്യൂണലിന്റെ സ്റ്റേ നടപടിക്കെതിരെ കോടതിയില്‍ അപ്പീല്‍ നല്‍കുമോ എന്ന്‌ ചോദിച്ചപ്പോള്‍, സ്റ്റേ ചെയ്യാനുണ്ടായ കാരണം എന്താണെന്ന്‌ ആദ്യം അന്വേഷിക്കട്ടെ, ബാക്കി കാര്യങ്ങള്‍ പിന്നീട്‌ തീരുമാനിക്കുമെന്നായിരുന്നു മറുപടി. ഐഎഎസ്‌ പട്ടിക തയ്യാറാക്കിയതില്‍ ക്രമക്കേടുണ്ടെന്ന്‌ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ ശുപാര്‍ശ പട്ടികയിന്മേല്‍ തുടര്‍നടപടികള്‍ ഒരുമാസത്തേക്ക്‌ തടഞ്ഞുകൊണ്ട്‌ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ്‌ ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസം സ്റ്റേ ഉത്തരവായത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls