| കേരളത്തോട് ഉദാരത കാട്ടിയ ധനകാര്യ കമ്മീഷനെ പഴിക്കരുത്: ഉമ്മന്‍ ചാണ്ടി |
|
നഗരവികസന പദ്ധതിക്ക് വേണ്ടി 5400 കോടി കേന്ദ്രം വകയിരുത്തിയ സാഹചര്യത്തിലാണ് അതേപണം ഉപയോഗിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അയ്യങ്കാളി നഗര വികസന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രം സംസ്ഥാനത്തെ സഹായിക്കുന്നുണ്ട്. കൂടുതല്‍ വേണം എന്ന് പറയുന്നതിനോട് യോജിക്കാം. എന്നാല്‍ ഒന്നും തരുന്നില്ലെന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 5500 കോടിയാണ് കേന്ദ്രം സബ്സിഡിയിനത്തില്‍ മാത്രം നീക്കിവച്ചിരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വിലക്കയറ്റം നേരിടുന്നതില്‍ നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നത്. ധനകാര്യമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച നാല് ബജറ്റുകളിലും പ്രഖ്യാപിച്ച പദ്ധതികള്‍ ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ബജറ്റിലെ മാന്ദ്യവിരുദ്ധമാണ് ഈ ബജറ്റില്‍ റെഡ് ആന്റ് ഗ്രീന്‍ ആക്കി മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 10000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജിലെ ഒരു പദ്ധതി പോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ബജറ്റ് പ്രസംഗത്തില്‍ പറയുന്നതിനപ്പുറം പ്രയോഗികതയില്‍ വരുത്താന്‍ ധനമന്ത്രി ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാണ്.
3000 കോടിയുടെ പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയതല്ലാതെ തുക വകയിരുത്തിയിട്ടില്ല. മാന്ദ്യം എന്ന പേരില്‍ ജനങ്ങളെ പേടിപ്പിച്ചതല്ലാതെ മാന്ദ്യവിരുദ്ധ പാക്കേജിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. മലബാര്‍ പാക്കേജ് ഉള്‍പ്പെടയുള്ള പദ്ധതികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതിന് എവിടെയാണ് തുക വകയിരുത്തിയിരിക്കുന്നതെന്നും വ്യക്തമല്ല. മാന്ദ്യവിരുദ്ധ പാക്കേജെങ്കിലും നടപ്പാക്കാന്‍ തയ്യാറായിരുന്നെങ്കില്‍ ധനമന്ത്രിയെ താന്‍ അഭിനന്ദിക്കുമായിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അധിക വിഭവ സമാഹരണത്തെക്കുറിച്ച് കഴിഞ്ഞ നാലു ബജറ്റുകളിലും മന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും ഈ ബജറ്റില്‍ ഇതിനെക്കുറിച്ച് മൗനം പാലിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 3 ഇനങ്ങളിലായി 576 കോടി കിട്ടുമെന്ന് പറഞ്ഞെങ്കിലും അത് ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് ഇത്തവണത്തെ ബജറ്റില്‍ ഇത് സംബന്ധിച്ച് മൗനം പാലിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളാണ് പേരുമാറ്റി സ്വന്തം പദ്ധതികളാക്കാന്‍ ധനമന്ത്രി ബജറ്റിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. ബജറ്റിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
-°C 