|
ഭാര്യയെ മോഹിച്ച സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി |
|
തിരുവനന്തപുരം: ഭാര്യയെ മോഹിച്ച സുഹൃത്തിനെ ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തി കുഴിച്ചുമൂടി. വെള്ളറട അരുമന പട്ടപ്പച്ച സ്വദേശിയും കെട്ടിടനിര്‍മാണ തൊഴിലാളിയുമായ വിന്‍സന്റാ(35)ണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് കാരോട് കാട്ടാംപൊറ്റ സ്വദേശി രവികുമാറി(37)നെ അരുമന പോലീസ് അറസ്റ്റു ചെയ്തു. മദ്യപിച്ച വിന്‍സെന്റ് ഭാര്യയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് രവികുമാര്‍ പോലീസിന് മൊഴി നല്‍കി. ഈ മാസം ആറാം തീയതി രാത്രിയില്‍ രവികുമാറിനൊപ്പം പുറത്തേക്കുപോയ വിന്‍സെന്റ് തിരികെ എത്തിയില്ലാ എന്നു കാണിച്ച് വിന്‍സെന്റിന്റെ ഭാര്യ സുശീല അരുമന പോലീസില്‍ നല്‍കിയ പരാതി അന്വേഷിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കൊല്ലണമെന്ന് കരുതിക്കൂട്ടി വിന്‍സെന്റിനെ കൂട്ടികൊണ്ടുവന്നു മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം അരിവാളിനു വെട്ടിക്കൊലപ്പെടുത്തി വീടിനോട് ചേര്‍ന്ന് അടുക്കളയുടെ ഫൗണ്ടേഷനുവേണ്ടി കുഴിച്ച കുഴിയില്‍ ഇട്ടു മൂടുകയായിരുന്നുവെന്നാണ് രവികുമാര്‍ മൊഴി നല്‍കിയിരിയ്ക്കുന്നത്. വിന്‍സെന്റിന്റെ മൃതദേഹം ഇന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. |