|
കനത്ത ചൂട്; പാലക്കാട് നാല് പേര്‍ക്ക് സൂര്യാഘാതമേറ്റു |
|
പാലക്കാട്: കനത്ത ചൂടില്‍ സംസ്ഥാനം കത്തുന്നു. മുന്‍കാലങ്ങളിലൊന്നും ഇല്ലാത്ത വിധമാണ് ഇത്തവണ ചൂട്. പാലക്കാട് നാല് പേര്‍ക്ക് സൂര്യാഘാതമേറ്റു. പത്തിരിപ്പാലയിലെ ടാക്സി ഡ്രൈവര്‍മാരേയും പച്ചക്കറി വ്യാപാരിയേയുമാണ് കനത്ത ചൂടില്‍
പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാലക്കാട് ജില്ലയില്‍ അന്തരീക്ഷോഷ്മാവ് 40 ഡിഗ്രി കടന്നതായാണ് റിപ്പോര്‍ട്ട്. ജാഗ്രത പാലിയ്ക്കാന്‍ ജില്ലാ മെഡിയ്ക്കല്‍ ഓഫീസര്‍ക്ക് ആര്‍ഡിഒ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. |