|
നടന്‍ തിലകന്‍ കോടതിയിലേയ്ക്ക് |
|
കൊച്ചി: താരസംഘടനയായ അമ്മയും ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും നിലപാടുകളില്‍ നിന്ന് വ്യതിചലിയ്ക്കാത്തതിനെ തുടര്‍ന്ന് തൊഴില്‍ നിഷേധത്തിനെതിരെ നടന്‍ തിലകന്‍ കോടതിയിലേയ്ക്ക്.
കടുത്ത നിലപാടുകളെടുത്തതോടെ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ നടന്‍ തിലകന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം രാത്രി കൊച്ചിയിലെത്തിയ തിലകന്‍ തനിക്ക് തൊഴില്‍ നിഷേധിക്കുന്നതിനെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെപ്പറ്റി മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി. അടുത്ത ദിവസം തന്നെ കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ തിലകന്‍ നടത്തിയ പ്രസ്ഥാവനകള്‍ക്കെതിരെ മാപ്പു പറയാതെ അദ്ദേഹവുമായി സഹകരിക്കില്ലെന്നാണ് ഫെഫ്ക സംഘടനയുടെ തീരുമാനം. |