'സച്ചിന്റെ റെക്കോഡ്‌ മറികടക്കാന്‍ സെവാഗിനേ കഴിയൂ'

Imageലണ്ടന്‍: സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഇരട്ട സെഞ്ച്വറി മറികടക്കാന്‍ കഴിയുന്ന ഒരേയൊരു ബാറ്റ്സ്മാന്‍ ഇന്ത്യയുടെ തന്നെ വീരേണ്ടര്‍ സേവാഗ്‌ മാത്രമായിരിക്കുമെന്ന്‌ ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ താരം രവി ബൊപ്പാര.

ക്രിക്കറ്റ്‌ താരമെന്ന നിലയില്‍ എല്ലാ നേട്ടങ്ങളും സച്ചിന്‍ കൈവരിച്ചു കഴിഞ്ഞു. ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിലാദ്യ ഇരട്ട ശതകത്തോടെ അതിന്‌ പൂര്‍ണത കൈവന്നിരിക്കുന്നു. സമ്പൂര്‍ണ ബാറ്റ്സ്മാനാണദ്ദേഹം. ടെസ്റ്റിലും ഏകദിനങ്ങളിലുമായി നിരവധി സെഞ്ച്വറികള്‍ പിന്നിട്ട സച്ചിനെ 'മഹാനായ കളിക്കാരന്‍'എന്ന്‌ ബൊപ്പാര വിശേഷിപ്പിച്ചു. തെണ്ടുല്‍ക്കറെ മറികടക്കാന്‍ കഴിയുന്നത്‌ സേവാഗിന്റെ ആക്രമണ ബാറ്റിങ്ങിനുമാത്രമായിരിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഈ റെക്കാഡ്‌ ഭേദിടക്കുന്നത്‌ ഇന്ത്യയിലാകുമെന്നാണ്‌ ബൊപ്പാരയുടെ പ്രതീക്ഷ. ഇവിടുത്തെ വിക്കറ്റുകള്‍ എളുപ്പത്തില്‍ സ്കോര്‍ ചെയ്യാനാകുന്നതാണെന്നാണ്‌ അദ്ദേഹം പറയുന്ന കാരണം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls