|
വാണിജ്യ ബാങ്കുകളിലെ നിക്ഷേപം 13,8005.01 കോടി |
|
തിരുവനന്തപുരം: 2009 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ വാണിജ്യബാങ്കുകളില്‍ 13,8005.01 കോടിരൂപയുടെ നിക്ഷേപമുണ്ട്. വായ്പാ- നിക്ഷേപ അനുപാതം 64.26 ശതമാനമാണ്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വായ്പാ നിക്ഷേപ അനുപാതത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നും എപി അനില്‍കുമാര്‍, എംഎ വാഹിദ്, അടൂര്‍ പ്രകാശ് എന്നിവരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. സംസ്ഥാനത്തെ പല പൊതുമേഖല ബാങ്കുകളും വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കോവൂര്‍ കുഞ്ഞുമോനെ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ വരെ വിദ്യാഭ്യാസ വായ്പയ്ക്കായി 23021 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 22304 എണ്ണം പരിഗണിച്ച് ആകെ 680.72 കോടി വായ്പ അനുവദിച്ചു. ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ചത് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും ഏറ്റവും കുറവ് വായ്പ അനുവദിച്ചത് ലക്ഷ്മി വിലാസ് ബാങ്കുമാണ്. വിദ്യാഭ്യാസ വായ്പ എടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈടുവയ്ക്കാതെ നാലു ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കാവുന്നതാണെന്ന് ബാബുപ്രസാദിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. |