ടിവിഎസ്‌ ഫ്ലെയിം എസ്‌ ആര്‍ 125 വാങ്ങാന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ വായ്പ നല്‍കും

Imageകൊച്ചി : ടിവിഎസ്‌ ഫ്ലെയിം എസ്‌ ആര്‍ 125 മോട്ടോര്‍ സൈക്കിള്‍ സ്വന്തമാക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ സാമ്പത്തിക വായ്പ അനുവദിക്കും.

ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും ടിവിഎസ്‌ മോട്ടോര്‍ കമ്പനിയും ഒപ്പുവച്ചു.ഉത്സവസീസണോടനുബന്ധിച്ച്‌ ആവിഷ്കരിച്ചിരിക്കുന്ന സ്പെഷ്യല്‍ സ്കീം പ്രകാരം, ടിവിഎസ്‌ ഫ്ലെയിം എസ്‌ ആര്‍ 125 വാങ്ങുന്നവര്‍ക്ക്‌ അഞ്ച്‌ വര്‍ഷത്തേക്ക്‌ ആകര്‍ഷണീയമായ 8.5 ശതമാനം ഡിമിനിഷിംഗ്‌ പലിശ നിരക്കു മാത്രമേ ഉണ്ടാകൂ. ഈ ഉത്സവകാല സ്പെഷ്യല്‍ സ്കീം ഒക്ടോബര്‍ 20 ന്‌ അവസാനിക്കും. ഉപഭോക്താക്കള്‍ക്ക്‌ ലളിതവും സുഗമവുമായി വായ്പകള്‍ ല�്യ‍മാക്കുന്നതോടൊപ്പം, ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കാനും പ്രസ്തുത സ്പെഷ്യല്‍ സ്കീം ബാങ്ക്‌ ഓഫ്‌ ഇന്ത്യയ്ക്കും ടിവിഎസ്‌ മോട്ടോഴ്സിനേയും സഹായിക്കും. ടിവിഎസിന്റെ ഉപഭോക്താക്കള്‍ക്കുള്ള മൂല്യവര്‍ധിത സേവനപദ്ധതി കൂടിയാണിതെന്ന്‌ ടി വി എസ്‌ മോട്ടോര്‍ കമ്പനി ഏരിയാ മാനേജര്‍ പി.ഭാസ്കരന്‍ പറഞ്ഞു.

സൗന്ദര്യവും പെര്‍ഫോമന്‍സും തികഞ്ഞതാണ്‌. ടിവിഎസ്‌ ഫ്ലെയിം എസ്‌ ആര്‍ 125. കണ്‍ടോള്‍ഡ്‌ കമ്പസ്റ്റ്യന്‍ വേരിയബിള്‍ ടൈമിംഗ്‌ ഇന്റലിജന്റ്‌ (സിസി-വിടിഐ) സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ത്രീവാല്വ്‌ നിയന്ത്രിത എഞ്ചിന്‍ മികച്ച പിക്കപ്പും, പരമാവധി മെയിലേജും പ്രദാനം ചെയ്യുന്നു.
എവിഎന്‍ ഓസ്ട്രിയയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഈ 125 സിസി, ത്രീ വാല്വ്‌ എഞ്ചിന്‍, ടംബിള്‍- സ്വിള്‍ പോര്‍ട്ട്‌ കോമ്പിനേഷനില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നതിനാല്‍ നഗരത്തിലെ ഓട്ടം സുഗമവും സുഖദായകവുമാകുന്നു. നിരന്തരം ഗിയര്‍ മാറേണ്ട അവസ്ഥ ഹൈ-ടംബിള്‍ കുറയ്ക്കുന്നു. സ്വിള്‍ പോര്‍ട്ട്‌ പരമാവധി വേഗത ലഭ്യമാക്കുന്നു.പിന്‍ഭാഗത്തെ വീതികൂടിയ ടയര്‍, റോഡ്‌ ഗ്രിപ്പ്‌ ഉറപ്പു നല്‍കുന്നു. ഡിജിറ്റല്‍ ഫ്യൂവല്‍ ലവല്‍ ഇന്‍ഡിക്കേറ്റര്‍ ശ്രദ്ധിക്കാത്തഡ്രൈവര്‍മാര്‍ക്കുള്ള മാനുവല്‍ ഫ്യൂവല്‍ ടാപ്‌ പുതിയ ബൈക്കിന്റെ പ്രത്യേകതയാണ്‌. സ്റ്റെയിലിഷ്‌ ഹെഡ്ലാംപുകളും, സിഗ്നല്‍ ലാംപുകളും ബൈക്കിന്‌ ഒരു സ്പോര്‍ട്ടി ഫിനിഷ്‌ നല്‍കുന്നു.

മുന്‍ഭാഗത്തെ 240 എംഎം ഡിസ്ക്‌ ബ്രേയ്ക്ക്‌, ഇന്റലിജന്റ്‌ മെയിലേജ്‌ ഇന്‍ഡിക്കേറ്റര്‍, ലോ-ഫ്യൂവല്‍ വാണിംഗ്‌, സര്‍വ്വീസ്‌ ഇന്‍ഡിക്കേറ്റര്‍, ഇരട്ടലെന്‍സ്‌ ടെയ്‌ല്‌ലാമ്പ്‌, ഓണ്‍-ടാങ്ക്‌ സ്റ്റോറേജ്‌ ലഭ്യമാക്കുന്ന ഗാഡ്ജെറ്റ്‌ ബൂട്ട്‌, ഇലക്ട്രിക്‌ സ്റ്റാര്‍ട്ട്‌, എന്നിവയാണ്‌ ടിവിഎസ്‌ ഫ്ലെയിം എസ്‌ ആര്‍ 125 ബൈക്കിന്റെ പ്രത്യേകത.ബൈക്കിന്റെ ഉയര്‍ന്ന വേഗത 95 കിലോമീറ്ററാണ്‌. 123 കിലോഗ്രാമാണ്‌ ഭാരം. ഡിസ്ക്‌ ബ്രേയ്ക്കോടുകൂടിയ ബൈക്കിന്റെ എക്സ്‌-ഷോറൂം വില 47,550 രൂപയാണ്‌. ചുവപ്പ്‌, നീല, കറുപ്പ്‌, നിറങ്ങളില്‍ ലഭ്യമാണ്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls