| അനര്‍ട്ടിലെ അഴിമതി: അഴിമതി നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് മന്ത്രിയുടെ മറുപടി |
|
നിയമസഭയില്‍ പി സി ജോര്‍ജിന്റെ ഉപക്ഷേപത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഈ വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ ജോര്‍ജ് നോട്ടീസ് നല്‍കിയെങ്കിലും സബ്മിഷനായി പരിഗണിക്കുകയായിരുന്നു. അനര്‍ട്ടില്‍ വന്‍അഴിമതിയാണു നടക്കുന്നതെന്ന് പി സി ജോര്‍ജ് ആരോപിച്ചു. അനര്‍ട്ടില്‍ കരാറടിസ്ഥാനത്തില്‍ നിയമിതനായ ഉദ്യോഗസ്ഥന്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് നിയമം ലംഘിച്ച് ഒന്നരക്കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നും ജോര്‍ജ് ആരോപിച്ചു. അനര്‍ട്ടില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയമമനുസരിച്ചു മാത്രമേ കോടികള്‍ ചെലവിട്ട് ഉപകരണങ്ങള്‍ വാങ്ങിയിട്ടുള്ളൂയെന്ന് മന്ത്രി പറഞ്ഞു. അതിലപ്പുറം ഒന്നും ചെയ്തിട്ടില്ല. ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍തന്നെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണം നടത്തി. അന്വേഷണറിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന യോഗ്യതയുള്ള ചന്ദ്രചൂഡന്‍ നായര്‍ക്ക് ഡയറക്ടറുടെ അഡീഷണല്‍ ചാര്‍ജാണു നല്‍കിയിട്ടുള്ളത്. പുന:സംഘടനയുടെ ഭാഗമായി പുതിയ ഡയറക്ടറെ നിയമിക്കും.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: അനര്‍ട്ടില്‍ സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍ അനുസരിച്ചു മാത്രമേ ഉപകരണങ്ങള്‍ വാങ്ങിയിട്ടുള്ളൂയെന്നും അഴിമതി നടന്നിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി എകെ ബാലന്‍. 
-°C 