|
ഉപരോധസമരം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടെന്ന് ഉമ്മന്‍ചാണ്ടി; ശൈലി മാറ്റില്ലെന്ന് കോടിയേരി |
|
തിരുവനന്തപുരം: ഉപരോധ സമരമെന്നാല്‍ ഓഫീസുകളിലേയേക്ക് ആളുകള്‍ കടക്കുന്നത് തടഞ്ഞുകൊണ്ടു തന്നെയായിരിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിന്റെ അഞ്ചുദിവസം നീളുന്ന കേന്ദ്രസര്‍ക്കാര്‍ ഓഫിസ് ഉപരോധം ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി
ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ആഭ്യന്തര മന്ത്രി ഇപ്രകാരം പ്രതികരിച്ചത്. പ്രതിപക്ഷനേതാവ് ഉപരോധസമരം നടത്തിയതും ആളെ കയറ്റിവിട്ടുകൊണ്ടല്ലെന്ന് പറഞ്ഞാണ് കോടിയേരി സി പി എം സമരത്തെ ന്യായീകരിച്ചത്. സി പി എമ്മിനു പൊലിസ് സംരക്ഷണമൊന്നും വേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓഫിസുകള്‍ക്കും ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ പൊലിസിനു നല്‍കിയിട്ടുണ്ടെന്ന് ആദ്യം പറഞ്ഞ കോടിയേരിയാണ് പിന്നീട് മലക്കം മറിഞ്ഞ് തനി പാര്‍ട്ടിക്കാരനായത്. |