മലങ്കര കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ അഭിഷേകം 13ന്‌

Imageതിരുവനന്തപുരം: മലങ്കര സുറിയാനി കമത്താലിക്കാ സഭയില്‍ പുതിയതായി നിയമിതരായ നാലു വൈദികരുടെ മെത്രാഭിഷേകം ഈ മാസം 13ന്‌ തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയോസ്‌ നഗറില്‍നടക്കുമെന്ന്‌ മേജര്‍ ആര്‍ച്ചുബിഷപ്പ്‌ മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാ ബാവ അറിയിച്ചു.

വിന്‍സന്റ്‌ കുളപ്പുറവിളൈ റമ്പാന്‍, സാമുവല്‍ കാട്ടുകല്ലില്‍ റമ്പാന്‍, സ്തേഫാനോസ്‌ തോട്ടത്തില്‍ റമ്പാന്‍, ആന്റണി വലിയവിളയില്‍ ഒ ഐ സി റമ്പാന്‍, എന്നിവരാണ്‌ മെത്രാന്മാരായി അഭിഷിക്തരാവുന്നത്‌.സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും പങ്കു ചേരുന്ന സമൂഹ ബലി മദ്ധ്യേയാണ്‌ മെത്രാഭിഷേക കര്‍മ്മം നടക്കുന്നത്‌. ശുശ്രൂഷകള്‍ക്ക്‌ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ്‌ മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ മുഖ്യകാര്‍മ്മികത്വം വഹിക്കും. തിരുവല്ല ആര്‍ച്ചു ബിഷപ്പ്‌ തോമസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലിത്താ,പത്തനംത്തിട്ട ബിഷപ്പ്‌ യൂഹനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ മെത്രാഭിഷേക ശുശ്രൂഷകളില്‍ സഹകാര്‍മ്മികരായിരിക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ചുബിഷപ്പ്‌ ഡോ. എം. സൂസപാക്യം വചന സന്ദേശം നല്‍കും. മെത്രാഭിഷേക ശുശ്രൂഷകളില്‍ ഗ്രീക്ക്‌ മെല്‍ക്കൈറ്റ്‌ പാത്രിയര്‍ക്കീസ്‌ ഗ്രിഗോറിയസ്‌ ത്രിതീയന്‍ ലഹാം പങ്കെടുക്കും. കേരളത്തിലെയും ഇന്ത്യയിലെ വിവിധ രൂപതകളിലെയും നിരവധി മെത്രാന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും. അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ പ്രതിനിധിയായി പാത്രിയാര്‍ക്കല്‍ വികാര്‍ ബിഷപ്പ്‌ റാബൂല ബെയ്‌ലൂണി സംബന്ധിക്കും. ഇന്ത്യയിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ നിന്നുള്ള പ്രതിനിധിയും പങ്കെടുക്കും. മെത്രാഭിഷേകത്തിനു ശേഷം നടക്കുന്ന പൊതു സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി, തൃശൂര്‍ ആര്‍ച്ചുബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, മേയര്‍ സി. ജയന്‍ ബാബു എന്നിവര്‍ പ്രസംഗിക്കും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls