രണ്ടു രൂപയ്ക്ക്‌ അരി നല്‍കുന്ന പദ്ധതി കേന്ദ്ര പങ്കാളിത്തത്തോടെ: ഭക്ഷ്യമന്ത്രി

Imageതിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള 35 ലക്ഷം കുടുംബങ്ങള്‍ക്ക്‌ രണ്ടു രൂപയ്ക്ക്‌ അരി നല്‍കുന്ന പദ്ധതി കേന്ദ്രപങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന്‌ മന്ത്രി സി ദിവാകരന്‍. പൊതുവിതരണ സമ്പ്രദായം നിലനിര്‍ത്തേണ്ടത്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണ്‌. ബജറ്റില്‍ പ്രഖ്യാപിച്ച പ്രകാരം 35ലക്ഷം കുടുംബങ്ങള്‍ക്ക്‌

രണ്ടു രൂപയ്ക്ക്‌ അരി നല്‍കാന്‍ ഒരു പ്രയാസവുമില്ല. ഇതിനാവശ്യമായ അരി കണ്ടെത്തും. പൊതുവിതരണ സമ്പ്രദായം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണ്‌. കേന്ദ്രം സംസ്ഥാനത്തിന്‌ അനുവദിച്ച അരിയും ഗോതമ്പും ഏറ്റെടുത്ത്‌ നടത്താന്‍ ഒരു വിമുഖതയുമില്ല. 2007മേയ്‌ മുതല്‍ കേന്ദ്രം പിഡിഎസ്‌ നിരക്കില്‍ അനുവദിച്ച ഭക്ഷ്യധാന്യം പൂര്‍ണമായും ഏറ്റെടുത്ത്‌ വിതരണം ചെയ്തിട്ടുണ്ട്‌. 2008-09 വര്‍ഷം എപിഎല്‍ വിഭാഗത്തില്‍ 2,98,527 മെട്രിക്‌ ടണ്‍ അരിയും 1,61,324 മെട്രിക്‌ ടണ്‍ ഗോതമ്പും അനുവദിച്ചു. 2009-10 വര്‍ഷം സെപ്റ്റംബര്‍ വരെ കേന്ദ്രം 6,11,002 മെട്രിക്‌ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചതില്‍ ഏതാണ്ട്‌ 100 ശതമാനത്തോളം ഏറ്റെടുത്തു. കൂടിയ നിരക്കില്‍ സ്പെഷ്യല്‍ ക്വോട്ടയായി ഓണക്കാലത്ത്‌ അനുവദിച്ച അരിയുടെ 91.19 ശതമാനവും ഗോതമ്പിന്റെ 50.53 ശതമാനവും ഏറ്റെടുത്തു. റേഷന്‍ നിരക്കില്‍ വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങള്‍ക്ക്‌ പെട്ടെന്ന്‌ വില വര്‍ധന അനുഭവപ്പെട്ടതും ഗുണനിലവാരം കുറഞ്ഞതും കാരണം ഉപഭോക്താക്കള്‍ ഇവ വാങ്ങാന്‍ തയാറായിട്ടില്ല. അതിനാല്‍ സര്‍ക്കാരിന്‌ പൂര്‍ണമായി ഏറ്റെടുക്കാനാവില്ലെന്ന്‌ മന്ത്രി അറിയിച്ചു.


മൂന്നു രൂപയ്ക്ക്‌ അരി കേന്ദ്രത്തില്‍ നിന്നും കിട്ടിയിട്ടില്ലെന്ന്‌ സിഎച്ച്‌ കുഞ്ഞമ്പു, എംഎം മോനായി, കെകെ ശൈലജ, എം ചന്ദ്രന്‍ എന്നിവരെ അറിയിച്ചു. റേഷന്‍കടകള്‍ വഴി പലവ്യജ്ഞനങ്ങള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി പിഎംഎ സലാം, എഎം ആരിഫ്‌, എ.സി മൊയ്തീന്‍ എന്നിവരെ മന്ത്രി അറിയിച്ചു. കൂടുതല്‍ ശബരി സ്റ്റോറുകള്‍ ആരംഭിക്കുമെന്ന്‌ കെ.വി അബ്ദുല്‍ഖാദറെ അറിയിച്ചു. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ചെറുപയര്‍ 28 രൂപയ്ക്ക്‌ വിതരണം ചെയ്യുന്നില്ലെന്ന്‌ മന്ത്രി അറിയിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls