മേഴ്സി രവിയെ അപമാനിച്ച്‌ ചോദ്യം; അന്വേഷണം നടക്കുന്നുണ്ടെന്ന്‌ മന്ത്രി

Imageതിരുവനന്തപുരം: കോണ്‍ഗ്രസ്‌ നേതാവ്‌ മേഴ്സി രവിയെക്കുറിച്ച്‌ പ്ലസ്ടു അര്‍ധവാര്‍ഷിക പരീക്ഷ ചോദ്യപേപ്പറില്‍ ചോദ്യം തയാറാക്കിയ അധ്യാപകനെതിരെയുള്ള വകുപ്പുതല അന്വേഷണവും നടപടിയും പൂര്‍ത്തിയായി വരുന്നതായി മന്ത്രി എം.എ ബേബി അറിയിച്ചു.

തിരുവനന്തപുരം മാരായിമുട്ടം ജിഎച്ച്‌എസ്‌എസിലെ എം. അയ്യപ്പനെന്ന ഇംഗ്ലീഷ്‌ അധ്യാപകനാണ്‌ ഈ ചോദ്യം തയാറാക്കിയത്‌. ഇയാളെ രണ്ടുവര്‍ഷത്തേക്ക്‌ പരീക്ഷജോലികളില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്‌. ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ഹയര്‍സെക്കന്ററി ഡയറക്റ്റര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. വിവാദചോദ്യത്തിന്റെ പശ്ചാത്തലത്തില്‍ അര്‍ധവാര്‍ഷിക പരീക്ഷകളുടെ ചോദ്യങ്ങള്‍ തയാറാക്കുന്ന രീതി പരിഷ്കരിക്കുന്നത്‌ പരിശോധിച്ചുവരികയാണ്‌. നിലവില്‍ പ്ലസ്ടു അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങള്‍ അതാതു വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാരാണ്‌ തയാറാക്കുന്നത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls