ബത്തേരി-ബാംഗ്ലൂര്‍ രാത്രികാല ഗതാഗത നിരോധനം ഹൈക്കോടതി ശരിവെച്ചു

Imageകല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി-ബാംഗ്ലൂര്‍ റൂട്ടില്‍ നിലവിലുള്ള രാത്രികാല ഗതാഗത നിരോധനം തുടരാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. വന്യമൃഗങ്ങളുടെ സംരക്ഷണം മുന്‍നിര്‍ത്തി ജസ്റ്റിസ്‌ വി ഗോപാലഗൗഡയും പാട്ടീലും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ്‌ നിരോധനം ശരിവെച്ചത്‌.

നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ കേരള സര്‍ക്കാരും കെ എസ്‌ ആര്‍ ടി സിയും നല്‍കിയ റിവ്യൂ പെറ്റീഷനുകളും കോടതി തള്ളി. രാത്രി ഒന്‍പതുമുതല്‍ രാവിലെ ആറു മണിവരെയെന്ന ഗതാഗത നിരോധനത്തിന്റെ സമയത്തിലും മാറ്റമില്ല. ബദല്‍ റൂട്ടായ കുട്ട-മാനന്തവാടി റോഡ്‌ ആറ്‌ മാസത്തിനകം ഗതാഗത യോഗ്യമാക്കണമെന്ന്‌ കര്‍ണ്ണാടക സര്‍ക്കാരിനോട്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. 2009 ജൂണ്‍ മൂന്നിനാണ്‌ ചാമരാജ്‌ നഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മനോജ്കുമാര്‍ മീണ ഗതാഗതം നിരോധിച്ച്‌ കൊണ്ടുള്ള ഉത്തരവിട്ടത്‌. പിന്നീട്‌ കര്‍ണാടക സര്‍ക്കാര്‍ നിരോധനം പിന്‍വലിച്ചെങ്കിലും കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയുടെ അടിസ്ഥാനത്തില്‍ നിരോധനം പിന്‍വലിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
ഇതിനെതിരെ കേരള, കര്‍ണാടക, തമിഴ്‌നാട്‌ സര്‍ക്കാരുകളും വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ ഹര്‍ജികളിലാണ്‌ ഗതാഗത നിരോധനം ശരിവെച്ചുകൊണ്ടുള്ള വിധി ഉണ്ടായത്‌.

അപ്പീല്‍ നല്‍കും: എം പിമാര്‍
കോഴിക്കോട്‌:
സുല്‍ത്താന്‍ ബത്തേരി-ബാംഗ്ലൂര്‍ റൂട്ടില്‍ രാത്രികാല ഗതാഗത നിരോധനം തുടരാനുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍പോകുമെന്ന്‌ എം പിമാരായ എം കെ രാഘവനും എം ഐ ഷാനവാസും അറിയിച്ചു. കര്‍ണാടക ഹൈക്കോടതി വിധിയുടെ പകര്‍പ്പ്‌ കിട്ടിയാലുടന്‍ അപ്പീല്‍ നല്‍കും. ജനങ്ങളുടെ ദുരിതത്തിന്‌ ഇനിയും പരിഹാരമാകാത്ത സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന്‌ എം പിമാര്‍ ആവശ്യപ്പെട്ടു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls