ഏറെ ആശ്വാസമായി: സോണിയാ ഗാന്ധി

Imageന്യൂഡല്‍ഹി: 'ഏറെ ആശ്വാസമായി... വളരെ സന്തോഷത്തിലാണ്‌ ഞാന്‍'-വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ പാസായതിന്‌ തൊട്ടുപിന്നാലെ എന്‍.ഡി.ടി.വിയോട്‌ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി പ്രതികരിച്ചത്‌ ഇങ്ങനെ.

ചരിത്രപ്രാധാന്യമുള്ള ഈ വിജയത്തിന്റെ ഉത്തരവാദിത്വം തന്നേക്കാള്‍ ഏറെ അര്‍ഹിക്കുന്നത്‌ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും പ്രത്യേകിച്ച്‌ പാര്‍ട്ടിയിലെ വനിതകളായ അംഗങ്ങളുമാണെന്ന്‌ സോണിയ കൂട്ടിച്ചേര്‍ത്തു. ബില്ലിനെ പിന്തുണച്ചതിന്‌ പ്രതിപക്ഷങ്ങളോട്‌ തനിക്ക്‌ പ്രത്യേക നന്ദിയുണ്ട്‌. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ബില്‍ പാസ്സാക്കണമെന്ന ആഗ്രഹം നടക്കാതെ പോയതില്‍ നൈരാശ്യമില്ലേ എന്ന ചോദ്യത്തിന്‌ ഇങ്ങനെയായിരുന്നു മറുപടി: ഏറ്റവും വിഷമം പിടിച്ച നിയമനിര്‍മാണ പ്രക്രിയയാണിതെന്ന്‌ എനിക്കറിയാമായിരുന്നു. പ്രശ്നങ്ങളെല്ലാം ഒടുവില്‍ തീരുമെന്നും ഉറപ്പുണ്ടായിരുന്നു. രാജ്യസഭയില്‍ ചെയര്‍മാനെ അധിക്ഷേപിക്കാന്‍ വരെ അംഗങ്ങള്‍ മുതിര്‍ന്നതില്‍ നടുക്കവും പ്രതിഷേധവും പ്രകടിപ്പിച്ച സോണിയ ഇത്തരം അനുഭവത്തിന്‌ ആദ്യമാണ്‌ താന്‍ സാക്ഷ്യം വഹിക്കുന്നതെന്ന്‌ കൂട്ടിച്ചേര്‍ത്തു.മന്ത്രിസഭയില്‍ ബില്‍ പരിഗണനയ്ക്കു വന്നപ്പോള്‍ ഒരു എതിര്‍പ്പും പ്രകടിപ്പിക്കാത്തവരാണ്‌ പിന്നീട്‌ പ്രശ്നങ്ങളുമായി രംഗത്തെത്തിയത്‌. ബില്‍ ഈ സമ്മേളനത്തില്‍ തന്നെ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ കഴിയുമോ എന്ന്‌ ഇപ്പോള്‍ പറയാനാകില്ല. ബില്ലിനെച്ചൊല്ലി ചിലര്‍ യു.പി.എയ്ക്കുള്ള പിന്തുണ പിന്‍വലിക്കുന്നത്‌ ഭരണത്തെ ബാധിക്കില്ലെന്നാണ്‌ തന്റെ പ്രതീക്ഷയെന്നും സോണിയ പറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls