പ്രതീക്ഷയോടെ പ്രിയങ്ക

Imageസംസ്ഥാന അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോഴാണ്‌ മലയാളത്തില്‍നിന്ന്‌ പ്രിയങ്ക വീണ്ടും തമിഴില്‍ സജീവമാകുന്നത്‌.

വിലാപങ്ങള്‍ക്കപ്പുറത്ത്‌, ഭൂമി മലയാളം, കിച്ചാമണി എം.ബി.എ, സമത്വകേരളം പി.ഒ, ഇവിടം സ്വര്‍ഗമാണ്‌ തുടങ്ങിയ മലയാള ചിത്രങ്ങളിലാണ്‌ പ്രിയങ്ക വ്യത്യസ്ത വേഷങ്ങളില്‍ വന്നത്‌. മോഹന്‍ലാല്‍, ജയറാം, സുരേഷ്ഗോപി തുടങ്ങിയ നടന്മാരോടൊപ്പം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ കിട്ടി. പശുപതി നായകനായ വെയിലിലെ അഭിനയമാണ്‌ മലയാളത്തിലും തനിക്ക്‌ അവസരങ്ങള്‍ നേടിത്തന്നതെന്ന്‌ പ്രിയങ്ക പറഞ്ഞു. ടി.വി. ചന്ദ്രന്റെയും റോഷന്‍ ആന്‍ഡ്രൂസിന്റെയുമൊക്കെ ചിത്രത്തില്‍ അഭിനയിച്ചത്‌ നല്ല അനുഭവങ്ങളായി. തന്റെ കണ്ണാണ്‌ കന്നഡത്തില്‍ ഒരവസരം തന്നതെന്ന്‌ പ്രിയങ്ക പറഞ്ഞു. പക്ഷേ, ഒന്ന്‌ ഒരുങ്ങി അഭിനയിക്കാനുള്ള ഒരു കഥാപാത്രം ഇതുവരെ മലയാളത്തില്‍ തനിക്ക്‌ കിട്ടിയിട്ടില്ല. ഒന്ന്‌ കണ്ണെഴുതി നില്‍ക്കാന്‍പോലും പറ്റിയ അവസരമുണ്ടായിട്ടില്ല. വ്യത്യസ്ത റോളുകള്‍ കൊതിക്കുന്ന പ്രിയങ്ക കിട്ടിയ കഥാപാത്രങ്ങളുമായെല്ലാം മാനസികമായി ഇഴുകിച്ചേര്‍ന്നിട്ടുണ്ട്‌.


പ്രിയങ്ക വലിയ പ്രതീക്ഷയിലാണ്‌. രണ്ടു ചിത്രങ്ങളാണ്‌ തമിഴില്‍ വരാന്‍ പോകുന്നത്‌. വാനം പാര്‍ത്ത്‌ സീമയിലെ, ശെങ്കാത്ത്‌ മണ്ണ്‌ തുടങ്ങിയ ചിത്രങ്ങളിലാണ്‌ തികച്ചും വ്യത്യസ്തമായ രണ്ടുകഥാപാത്രങ്ങളെ പ്രിയങ്ക അവതരിപ്പിക്കുന്നത്‌. വെയില്‍, തിരുത്ത്‌, തലൈ പേശി എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ്‌ പ്രിയങ്ക വീണ്ടും തമിഴിലെത്തുന്നത്‌. വെയില്‍ പ്രിയങ്ക എന്ന പേരില്‍ ഈ നടി ഇപ്പോഴും തമിഴില്‍ പ്രശസ്തയാണ്‌. വാനം പാര്‍ത്ത്‌ സീമ എന്ന ചിത്രത്തില്‍ അശോകിന്റെ നായികയാണ്‌. ഇതൊരു പ്രണയകഥയാണ്‌. ആടുമേച്ചു നടക്കുന്ന വേലമ്മാള്‍ എന്ന ഒരു പാവം കഥാപാത്രമാണ്‌ തന്റേതെന്ന്‌ പ്രിയങ്ക പറഞ്ഞു. കഷ്ടപ്പെടുന്നൊരു നാട്ടിന്‍പുറത്തുകാരി. ഇതിന്റെ നേരേ വിപരീതമാണ്‌ ശെങ്കാത്ത്‌ മണ്ണിലെ കഥാപാത്രം. സമ്പന്ന കുടുംബത്തിലെ തന്റേടിയായ വൈരചില എന്ന യുവതിയായാണ്‌ വരുന്നത്‌. സെന്തില്‍ ആണ്‌ നായകന്‍. രത്നകുമാറാണ്‌ സംവിധായകന്‍. ഒരു മാര്‍ക്കറ്റ്‌ നടത്തുന്ന, അല്‍പം ഗുണ്ടായിസമൊക്കെയുള്ള ഒരു സമുദായത്തിന്റെ കഥയാണിത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls