| സെമി സ്വപ്നം പൊലിഞ്ഞുന്യൂ |
|
കേളീമികവിനും മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ടീമിന് ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വഴിയൊരുക്കി.3-2ന് ഇന്ത്യയെ പരാജയപ്പെടുത്തി സെമി ടിക്കറ്റ് ഉറപ്പിച്ച ഇംഗ്ലണ്ട് നീലപ്പടയുടെ സെമിസ്വപ്നങ്ങളെ തല്ലിക്കെടുത്തി. ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങള്‍ മുതലാക്കുന്നതിന് ഇംഗ്ലണ്ട് പ്രതിരോധനിരയും ഗോള്‍കീപ്പറും മാത്രമല്ല നിര്‍ഭാഗ്യവും ഇന്ത്യയ്ക്ക് മുന്നില്‍ തടസ്സം തീര്‍ത്തു. 3-2 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ തന്നെ അവസാനമിനുറ്റുകളില്‍ ഏത് സമയവും ഇന്ത്യ ഗോള്‍ മടക്കുമെന്ന നിലയിലായിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ തന്നെ 1-0 ന് ലീഡ് നേടിയ ഇംഗ്ലണ്ട് ഹാഫ് ടൈം കഴിഞ്ഞ് പതിനൊന്നുമിനുറ്റിനുള്ളില്‍ തന്നെ രണ്ട് ഗോളുകള്‍ കൂടി ഇന്ത്യന്‍ വലയിലെത്തിച്ച് 3-0 ത്തിന്റെ ലീഡ് സ്വന്തമാക്കി. ആദ്യപകുതിയില്‍ ലഭിച്ച രണ്ട് പെനാല്‍ട്ടി കോര്‍ണറുകളും ഗോളാക്കി മാറ്റാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിരുന്നില്ല. എന്നാല്‍ അമ്പത്തിനാലാം മിനുറ്റിലും അമ്പത്തിയെട്ടാം മിനുറ്റിലും ഗോള്‍ നേടിയ ഗുര്‍വിന്ദര്‍ സിംഗും, രാജ്പാല്‍ സിംഗും ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കി. ഇരട്ടഗോളുകള്‍ സമ്മാനിച്ച അമ്പരപ്പ് പൂര്‍ണമായും വിട്ടുമാറുന്നതിനകം തന്നെ ഇംഗ്ലണ്ടിന്റെ പ്രതിരോധനിരയെ പലതവണ ടീം ഇന്ത്യ പരീക്ഷിച്ചു.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ഡല്‍ഹി: സ്വന്തം മണ്ണില്‍ നടക്കുന്ന ഹോക്കി ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിക്കുകയെന്ന ടീം ഇന്ത്യയുടെ മോഹം പൊലിഞ്ഞു. ഹാട്രിക് തോല്‍വി ഒഴിവാക്കാന്‍ കിണഞ്ഞുപരിശ്രമിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് പക്ഷെ ഇംഗ്ലണ്ടിന്റെ പ്രൊഫഷണലിസത്തിനും 
-°C 