സെമി സ്വപ്നം പൊലിഞ്ഞുന്യൂ

Imageഡല്‍ഹി: സ്വന്തം മണ്ണില്‍ നടക്കുന്ന ഹോക്കി ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിക്കുകയെന്ന ടീം ഇന്ത്യയുടെ മോഹം പൊലിഞ്ഞു. ഹാട്രിക്‌ തോല്‍വി ഒഴിവാക്കാന്‍ കിണഞ്ഞുപരിശ്രമിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ പക്ഷെ ഇംഗ്ലണ്ടിന്റെ പ്രൊഫഷണലിസത്തിനും

കേളീമികവിനും മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ടീമിന്‌ ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വഴിയൊരുക്കി.3-2ന്‌ ഇന്ത്യയെ പരാജയപ്പെടുത്തി സെമി ടിക്കറ്റ്‌ ഉറപ്പിച്ച ഇംഗ്ലണ്ട്‌ നീലപ്പടയുടെ സെമിസ്വപ്നങ്ങളെ തല്ലിക്കെടുത്തി. ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങള്‍ മുതലാക്കുന്നതിന്‌ ഇംഗ്ലണ്ട്‌ പ്രതിരോധനിരയും ഗോള്‍കീപ്പറും മാത്രമല്ല നിര്‍ഭാഗ്യവും ഇന്ത്യയ്ക്ക്‌ മുന്നില്‍ തടസ്സം തീര്‍ത്തു. 3-2 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ തന്നെ അവസാനമിനുറ്റുകളില്‍ ഏത്‌ സമയവും ഇന്ത്യ ഗോള്‍ മടക്കുമെന്ന നിലയിലായിരുന്നുവെങ്കിലും അത്‌ സംഭവിച്ചില്ല. മേജര്‍ ധ്യാന്‍ചന്ദ്‌ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ തന്നെ 1-0 ന്‌ ലീഡ്‌ നേടിയ ഇംഗ്ലണ്ട്‌ ഹാഫ്‌ ടൈം കഴിഞ്ഞ്‌ പതിനൊന്നുമിനുറ്റിനുള്ളില്‍ തന്നെ രണ്ട്‌ ഗോളുകള്‍ കൂടി ഇന്ത്യന്‍ വലയിലെത്തിച്ച്‌ 3-0 ത്തിന്റെ ലീഡ്‌ സ്വന്തമാക്കി. ആദ്യപകുതിയില്‍ ലഭിച്ച രണ്ട്‌ പെനാല്‍ട്ടി കോര്‍ണറുകളും ഗോളാക്കി മാറ്റാന്‍ ഇന്ത്യന്‍ ടീമിന്‌ സാധിച്ചിരുന്നില്ല. എന്നാല്‍ അമ്പത്തിനാലാം മിനുറ്റിലും അമ്പത്തിയെട്ടാം മിനുറ്റിലും ഗോള്‍ നേടിയ ഗുര്‍വിന്ദര്‍ സിംഗും, രാജ്പാല്‍ സിംഗും ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക്‌ പുതുജീവന്‍ നല്‍കി. ഇരട്ടഗോളുകള്‍ സമ്മാനിച്ച അമ്പരപ്പ്‌ പൂര്‍ണമായും വിട്ടുമാറുന്നതിനകം തന്നെ ഇംഗ്ലണ്ടിന്റെ പ്രതിരോധനിരയെ പലതവണ ടീം ഇന്ത്യ പരീക്ഷിച്ചു.


പക്ഷെ യൂറോപ്യന്‍ ചാംപ്യന്‍മാരുടെ വലകുലുക്കാന്‍ നിര്‍ഭാഗ്യം ഇന്ത്യയെ അനുവദിച്ചില്ല. രണ്ടാം പകുതിയില്‍ തങ്ങള്‍ക്ക്‌ ലഭിച്ച ആദ്യപെനാല്‍ട്ടി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച്‌ ആഷ്ലി ജാക്സണ്‍ ഇംഗ്ലണ്ടിന്‌ രണ്ടാം ഗോള്‍ സമ്മാനിച്ചു. മനോഹരമായ ഒരു നീക്കത്തിനൊടുവില്‍ ജെയിംസ്‌ ടിന്‍ഡാല്‍ നേടിയ ഗോള്‍ ഇന്ത്യയുടെ പതനത്തിന്‌ ആക്കം കൂട്ടി. സ്പെയിനിനോടും ആസ്ത്രേലിയയോടും ഒരേ മാര്‍ജിനില്‍ 5-2 ന്‌ പരാജയം സമ്മതിച്ച ഇന്ത്യയുടെ ഹാട്രിക്‌ തോല്‍വി ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വഴിയൊരുക്കിയിരിക്കുകയാണ്‌. അഞ്ചാം സ്ഥാനത്തിന്‌ വേണ്ടിയാണ്‌ ഇനി ഇന്ത്യ കളിക്കുകയെന്ന്‌ പറഞ്ഞ കോച്ച്‌ ജോസെ ബ്രാസ ഇംഗ്ലണ്ടിനോടുള്ള തോല്‍വി മുന്‍കൂട്ടി കണ്ടിരുന്നുവെന്ന്‌ വേണം പറയാന്‍. വലിയ പ്രതീക്ഷകളുമായി ഇന്ത്യയുടെ കളി കാണാനിരുന്ന നൂറുകോടിയിലധികം വരുന്ന ജനതയ്ക്ക്‌ കനത്ത നിരാശയാണ്‌ ഹോക്കി ലോകകപ്പ്‌ വരുത്തിവച്ചിരിക്കുന്നത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls