അലിഗഡ്‌ സര്‍വ്വകലാശാല പ്രത്യേക സെന്റര്‍: ഒന്നാംഘട്ട ഭൂമികൈമാറ്റം നടന്നു

Imageപെരിന്തല്‍മണ്ണ: മലപ്പുറത്തിന്‌ അഭിമാനമായ അലിഗഡ്‌ സര്‍വ്വകലാശാല പ്രത്യേക സെന്ററിനുള്ള ഒന്നാംഘട്ട ഭൂമികൈമാറ്റം നടത്തി. അലിഗഡ്‌ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത്‌ വലിയ സംഭവനയായിത്തീരുമെന്ന്‌ തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു.

അലിഗഡ്‌ സര്‍വ്വകലാശാല പ്രത്യേക കേന്ദ്രത്തിന്റെ ഒന്നാംഘട്ട ഭൂമി കൈമാറ്റം ചെയ്തുകൊണ്ട്‌ പെരിന്തല്‍മണ്ണ കച്ചേരിപ്പടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്തിന്റെ വികസനത്തിനു വിലപ്പെട്ട സംഭാവനയായിത്തീരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ ഇപ്പോള്‍ സഹകരിക്കുന്നതുപോലെ ഇനിയും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റവന്യുമന്ത്രി കെ.പി. രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. ഒന്നാംഘട്ട ഭൂമി കൈമാറിയപോലെ താമസിയാതെ അടുത്ത ഘട്ട ഭൂമിയും കൈമാറ്റം ചെയ്യാനാവുമെന്ന്‌ അദ്ദേഹം പറഞ്ഞു. കേരളത്തിലെ നാല്‌ ജില്ലകളില്‍ ഐ ഐ ടിയ്ക്കുള്ള ഭൂമി തയ്യാറായിട്ടുണ്ട്‌. അനുയോജ്യമായതു തെരഞ്ഞെടുത്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.നാടിന്റെ പുരോഗതിയ്ക്കായി എല്ലാവരും ഒന്നിച്ചുനിന്നതിന്റെ ഫലമാണിതെന്ന്‌ വിശിഷ്ടാതിഥി കേന്ദ്ര റെയില്‍വെ സഹമന്ത്രി ഇ അഹമ്മദ്‌ പറഞ്ഞു.


വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും കൂടുതല്‍ സാഹചര്യങ്ങളൊരുക്കാന്‍ ഈ സര്‍ക്കാരിനായെന്ന്‌ ഭൂരേഖ അലിഗഡ്‌ മുസ്ലിം സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ പി കെ അബ്ദുള്‍അസീസിന്‌ കൈമാറ്റം ചെയ്തുകൊണ്ട്‌ വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു.ചടങ്ങില്‍ എം പിമാരായ എം ഐ ഷാനവാസ്‌, ഇ ടി മുഹമ്മദ്ബഷീര്‍, എം എല്‍ എമാരായ പി കെ അബ്ദുറബ്ബ്‌, അബ്ദുറഹിമാന്‍ രണ്ടത്താണി, വി ശശികുമാര്‍, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിമ്പ്ര മുഹമ്മദ്മാസ്റ്റര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി കുരുവിള ജോണ്‍, ജില്ലാകളക്ടര്‍ എം സി മോഹന്‍ദാസ്‌, അലിഗഡ്‌ മുസ്ലിം സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ പി കെ അബ്ദുള്‍അസീസ്‌, പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ സി ദിവാകരന്‍, മുന്‍മന്ത്രി എന്‍ സൂപ്പി, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരില്‍നിന്നും വി ടി നഫീസ ടീച്ചര്‍, എന്‍ വാസുദേവന്‍, എം മുഹമ്മദ്‌ എന്ന കുഞ്ഞാപ്പു, അഡ്വ. എം റഹ്മത്തുള്ള, പി ശ്രീരാമകൃഷ്ണന്‍, അഡ്വ. സി എച്ച്‌ ആഷിക്‌, സി സേതുമാധവന്‍, പി അബ്ദുള്‍ഹമീദ്‌, ചമയം ബാപ്പു, കെ സുബ്രഹ്മണ്യന്‍, ഡോ. വി യു സീതി, ബഷീറലി ശിഹാബ്‌ തങ്ങള്‍, ചാക്കോ വര്‍ഗീസ്‌, ജോണി പുല്ലന്താന്നി, കെ പി ഇസ്മായില്‍, ജോസ്‌ വര്‍ഗീസ്‌, പി മുഹമ്മദാലി, കോളേജ്‌ വിദ്യാഭ്യാസ റീജിയണല്‍ ഡെപ്യൂട്ടിഡയറക്ടര്‍ വി ഗോപിനാഥന്‍ സംസാരിച്ചു. സ്നേഹോപഹാര വിതരണവും നടന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls