കരുത്തു തെളിയിച്ച്‌ കെ പി എസ്‌ ടി യു സംസ്ഥാനസമ്മേളനം സമാപിച്ചു

Imageമലപ്പുറം: കഴിഞ്ഞ നാലു ദിവസങ്ങളിലായി മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന കെ എ പി ടി യു - പി എസ്‌ ടി എ ലയനവും കെ പി എസ്‌ ടി യു സംസ്ഥാനസമ്മേളനവും സമാപിച്ചു. ജനകീയ സമരം അടിച്ചമര്‍ത്തുന്ന ഇടതുസര്‍ക്കാര്‍ സമീപനം അവസാനിപ്പിക്കണമെന്ന്‌ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തില്‍ കെ പി എസ്‌ ടി യു ആവശ്യപ്പെട്ടു.

വര്‍ഗീയ വിഘടനശക്തികളെ വളര്‍ത്തുന്ന സര്‍ക്കാര്‍ സമീപനം അവസാനിപ്പിക്കുകയും വിലക്കയറ്റം നിയന്ത്രിക്കുകയും വേണമെന്ന്‌ പ്രമേയം ചൂണ്ടിക്കാട്ടി. പൊതുവിതരണസംവിധാനം മെച്ചപ്പെടുത്തി ആനുകൂല്യം അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പൂര്‍ണമായി ലഭ്യമാക്കണമെന്ന്‌ പ്രമേയം ആവശ്യപ്പെട്ടു. കേരളത്തെ ഭീകരവാദികളുടെയും മാഫിയ-ക്വട്ടേഷന്‍ സംഘങ്ങളുടെയും കേളീരംഗമാക്കിയ ഇടതുസര്‍ക്കാറിന്റെ സമീപനത്തെ സമ്മേളനം ശക്തിയായി അപലപിച്ചു. ആഗോള സാമ്പത്തിക ശക്തികള്‍ക്കെതിരെ പ്രതിഷേധിക്കുകയും ഒപ്പം ഇന്ത്യയിലെയും കേരളത്തിലെയും മൂലധനശക്തികളെ വളര്‍ത്തുകയും ചെയ്യുന്ന ഇടതുസര്‍ക്കാറിന്റെ സമാപനത്തെ സമ്മേളനം അപലപിച്ചു. എയിഡഡ്‌ വിദ്യാലയങ്ങളിലെ മുഴുവന്‍ അധ്യാപകരുടെയും ജോലിസ്ഥിരത ഉറപ്പുവരുത്തണമെന്നും പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്തണമെന്നും വിദ്യാഭ്യാസ-സംഘടനാപ്രമേയം ആവശ്യപ്പെട്ടു. പുതുതായി രൂപീകരിക്കപ്പെട്ട കെ പി എസ്‌ ടി യു സംഘടനയുടെ പ്രഥമസംസ്ഥാനഭാരവാഹികളെ തെരഞ്ഞെടുത്തു.

 

പി ഹരിഗോവിന്ദന്‍ പാലക്കാട്‌(പ്രസിഡന്റ്‌), എ കെ അബ്ദുല്‍സമദ്‌ കോഴിക്കോട്‌(ജന.സെക്രട്ടറി), സി വിനോദ്കുമാര്‍ കണ്ണൂര്‍(ട്രഷറര്‍), സി ആര്‍ ചന്ദ്രന്‍ ആലപ്പുഴ(സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌), സി പ്രദീപ്‌ ആലപ്പുഴ, ജോര്‍ജ്‌ കൊളത്തൂര്‍ മലപ്പുറം(അസോസിയേറ്റഡ്‌ ജന.സെക്രട്ടരിമാര്‍), എം സി പോളച്ചന്‍ തൃശൂര്‍, പി മോഹന്‍ദാസ്‌ കോഴിക്കോട്‌, ടി കെ മുരളി കോഴിക്കോട്‌, എ ടി സ്റ്റീഫന്‍ തൃശൂര്‍, പി ജെ ആന്റണി കോട്ടയം, പെണ്ണമ്മ തോമസ്‌ കോട്ടയം(വൈസ്പ്രസിഡന്റുമാര്‍), വിപിന ചന്ദ്രന്‍ വയനാട്‌, സിറില്‍ ജി പൊടിപ്പാറ കോട്ടയം, വി ജെ വര്‍ഗീസ്‌ മലപ്പുറം, എസ്‌ സന്തോഷ്‌ കുമാര്‍ പത്തനംതിട്ട, എ ഗോപിനാഥന്‍ പാലക്കാട്‌, ടി എ ബാബുദാസ്‌ തൃശൂര്‍ (സെക്രട്ടറിമാര്‍). ഇവര്‍ക്കുപുറമെ 24 അംഗ സെക്രട്ടറിയേറ്റ്‌ അംഗങ്ങളെയും സംസ്ഥാന കൗണ്‍സില്‍ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ്‌ യോഗം കെ പി എസ്‌ ടി യു സംസ്ഥാന ചെയര്‍മാന്‍ ഡി എ ഹരിഹരന്‍ നിയന്ത്രിച്ചു. പുതിയ സംസ്ഥാനപ്രസിഡന്റ്‌ പി ഹരിഗോവിന്ദന്‍, ജന.സെക്രട്ടറി എ കെ അബ്ദുല്‍സമദ്‌ സംസാരിച്ചു. വിദ്യാഭ്യാസ രാഷ്ട്രീയ പ്രമേയങ്ങള്‍ യോഗം ചര്‍ച്ച ചെയ്ത്‌ അംഗീകരിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls