ഭൂമിയില്‍ എന്തു കൃഷിചെയ്യാനും കര്‍ഷകന്‌ അവകാശമുണ്ട്‌: രമേശ്‌ ചെന്നിത്തല

Imageതിരുവല്ല: സ്വന്തം ഭൂമിയില്‍ എന്തു കൃഷിചെയ്യുവാനുമുള്ള സ്വാതന്ത്ര്യം കര്‍ഷകനുണ്ടെന്ന്‌ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. കുറ്റൂരില്‍ വെട്ടിനിരത്തലിനിരയായ റബ്ബര്‍ തോട്ടങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി കര്‍ഷകന്റെ അവകാശമാണ്‌.

ചെറുകിട കര്‍ഷകര്‍ക്കെതിരെ സംഘടിത ശക്തികള്‍ നടത്തുന്ന അക്രമങ്ങളെ ചെറുക്കേണ്ടതുണ്ട്‌. റബ്ബര്‍ മരങ്ങള്‍ നശിപ്പിച്ചതിനു പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്ന്‌ പരിശോധിക്കണം. സംശയാസ്പദമായ നിരവധി കാര്യങ്ങള്‍ ഇതിനു പിന്നിലുണ്ട്‌. കുറ്റൂരിലെ സംഭവം അതീവ വേദനാജനകമാണ്‌.
റബ്ബര്‍ തോട്ടങ്ങള്‍ നശിപ്പിച്ചിട്ട്‌ രണ്ട്‌ ദിവസം കഴിഞ്ഞിട്ടും പോലീസിന്‌ കുറ്റവാളികളെ കണ്ടെത്താനായിട്ടില്ല. അടിയന്തിരമായി കുറ്റക്കാര്‍ക്കെതിരെ നടപടിസ്വീകരിക്കാനും കര്‍ഷകര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കുവാനും സര്‍ക്കാര്‍ തയ്യാറാകണം. സംഭവം സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌ കത്തു നല്‍കുമെന്നും നിയമസഭാ സാമാജികരെക്കൊണ്ട്‌ നിയമസഭയില്‍ പ്രശ്നമുന്നയിപ്പിക്കുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.


കെ പി സി സി സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ്‌, ജോസഫ്‌ എം പുതുശ്ശേരി എം എല്‍ എ, യു ഡി എഫ്‌ നേതാക്കളായ പ്രൊഫ. സതീഷ്‌ കൊച്ചുപറമ്പില്‍, വിക്ടര്‍ ടി തോമസ്‌, തൈക്കൂട്ടത്തില്‍ സക്കീര്‍, ജോര്‍ജ്‌ മാമ്മന്‍ കൊണ്ടൂര്‍, എന്‍ ഷൈലാജ്‌, ബഞ്ചമിന്‍ തോമസ്‌, അഡ്വ. ഉമ്മന്‍ അലക്സാണ്ടര്‍, പി ശ്രീധരന്‍പിള്ള, ഷാജി പറയത്തുകാട്ടില്‍, ജോ ഇലഞ്ഞിമൂട്ടില്‍, ജോളി ഈപ്പന്‍, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, അന്നമ്മ ഇസ്രായേല്‍, വി ആര്‍ രാജേഷ്‌ തുടങ്ങിയവര്‍ കെ പി സി സി പ്രസിഡന്റിനൊപ്പം സന്ദര്‍ശനം നടത്തി.ഇന്നലെ വൈകിട്ട്‌ കുറ്റൂര്‍ ജംഗ്ഷനില്‍ നടന്ന പ്രതിഷേധ യോഗം എ ഐ സി സി കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. പി ജെ കുര്യന്‍ എം പി ഉദ്ഘാടനം ചെയ്തു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls