|
ഡല്‍ഹി ചര്‍ച്ചയോടെ നാളെ എല്ലാം പരിഹൃതമാകും: കുഞ്ഞാലിക്കുട്ടി |
|
തൃശൂര്‍: രാജ്യസഭാ സീറ്റ് സംബന്ധിച്ച് യു ഡി എഫിലല്ല എല്‍ ഡി എഫിലാണ് വിഴുപ്പലക്കലെന്ന് മുസ്സീംലീഗ് ജനറല്‍ സെക്രട്ടറി റി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സീറ്റിനായുള്ള ലീഗിന്റെ ഭിപ്രായം സംബന്ധിച്ച് നാളെ ദെല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പരിഹാരമാകും.
യു ഡി എഫില്‍ ഒരു വിധ കലാപവും ഇല്ല. അതൊക്കെ പഴയകാലത്ത്. രാജ്യ സഭയിലേക്ക് മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ലീഗിന് ഏറ്റ തോല്‍വിയാകില്ലേ എന്ന ചോദ്യത്തിന് ഇതെന്താ കാളപ്പൂട്ട് മത്സരമാണോ എന്ന് കുഞ്ഞാലിക്കുട്ടി തിരിച്ചുചോദിച്ചു.രാഷട്രീയ കക്ഷികള്‍ പല ആവശ്യങ്ങളും ഉന്നയിക്കും.അത് ചര്‍ച്ച ചെയ്യും. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് ഇടതില്‍ നിന്ന് പല നേതാക്കളും യു ഡി എഫിലേക്കും കോണ്‍ഗ്രസ്സിലേക്കും മുസ്ലീംലീഗിലേക്കും വരും. അവരില്‍ മുന്‍ എംപി മാരും എംഎല്‍ എമാരും ഉണ്ടാകും. എന്നാല്‍ എംഎല്‍ എ മാര്‍ ഉണ്ടാകില്ല. സാങ്കേതിക തടസ്സങ്ങളാണ് പ്രശ്നം. സമയമാകുമ്പോള്‍അവരും വരും. പലതട്ടുകളില്‍ ചര്‍ച്ച നടക്കുന്നു. പി ഡി പി യില്‍ നിന്ന് വരുമോ എന്ന് ചോദിച്ചപ്പോള്‍ പി ഡി പി തന്നെയില്ലാതാവുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. |