|
സംസ്ഥാന ബജറ്റ് യുവാക്കളെ പൂര്‍ണമായും തഴഞ്ഞു: ഉമ്മന്‍ചാണ്ടി |
|
മഞ്ചേരി: ഇടതുപക്ഷസര്‍ക്കാറിന്റെ അഞ്ചാംബജറ്റ് യുവാക്കളെ പൂര്‍ണമായും തഴഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്ന യാതൊരു പദ്ധതിയും ബജറ്റിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മലപ്പുറം ജില്ലാ യൂത്ത്കോണ്‍ഗ്രസ് സമ്മേളനം മഞ്ചേരി കെ മാധവന്‍നായര്‍നഗ(ജയശ്രീ ഓഡിറ്റോറിയം)റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് 4 ലക്ഷത്തിലധികംപേരാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പുതുതായി പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 20,000കോടി രൂപയുടെ മൂലധനനിക്ഷേപം സ്വകാര്യമേഖലയില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതും പാഴ്‌വാക്കായി. ഇതു നടന്നിരുന്നെങ്കില്‍ നിരവധി പേര്‍ക്ക് ജോലി ലഭിക്കുമായിരുന്നു. കേരളത്തിന്റെ സ്വപ്നപദ്ധതിയായ സ്മാര്‍ട്ട് സിറ്റിയും ഇടതുസര്‍ക്കാറിന്റെ പിടിപ്പുകേടുമൂലം നഷ്ടമാകുകയാണ്. സ്മാര്‍ട്ട് സിറ്റി നിലവില്‍ വന്നിരുന്നുവെങ്കില്‍ പ്രത്യമായും പരോക്ഷമായും നിരവധി തൊഴില്‍ സാധ്യതകളുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ചടങ്ങില്‍ ജില്ലാ യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് പി ഇഫ്ത്തിക്കാറുദ്ദീന്‍ അധ്യക്ഷനായിരുന്നു. |