|
'വികസനത്തില്‍ രാഷ്ട്രീയം വേണ്ട' |
|
കേരളതീരം കോസ്റ്റ് ഗാര്‍ഡിന്റെ കരങ്ങളില്‍ സുരക്ഷിതം: പ്രതിരോധ മന്ത്രി
തിരുവനന്തപുരം:കേരളത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും പ്രവര്‍ത്തനത്തില്‍ തീരദേശം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രതിരോധമന്ത്രി ഏകെ ആന്റണി പറഞ്ഞു.
വിഴിഞ്ഞം കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന്‍ ഓഫീസ് കോമ്പ്ലക്സ് ഉദ്ഘാടനം ചെയ്തു സാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ സേവനം വര്‍ദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോസ്റ്റ് ഗാര്‍ഡിന് കൂടുതല്‍ കപ്പലുകള്‍ അനുവദിക്കും.കേരളതീരം കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും കരങ്ങളില്‍ സുരക്ഷിതമായിരിക്കുമെന്ന് മത്സ്യതൊഴിലാളികള്‍ക്ക് ഉറപ്പ് തരുന്നു ആന്റണി പറഞ്ഞു. വികസനകാര്യങ്ങളില്‍ കേരളത്തില്‍ എവിടെ തൊട്ടാലും വിവാദമാണ്.ഇത് നല്ല കാര്യമല്ല. രാഷ്ടീയം തിരഞ്ഞെടുപ്പില്‍ മാത്രം മതി. വികസനകാര്യങ്ങളില്‍ കാര്യങ്ങളില്‍ രാഷ്ടീയം വേണ്ടന്നാണ് തന്റെ നിലപാടെന്ന് ആന്റണി പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ താനെന്നും കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്കൊപ്പമാണ്. വിഴിഞ്ഞം പദ്ധതി വര്‍ഷങ്ങളായി സ്വപ്നം കാണുന്ന പദ്ധതിയാണ്. അതിന്റെ ഒന്നാം ഘട്ടം തുടങ്ങി എന്നറിയുന്നതില്‍ വളരെ സന്താഷം ഉണ്ട്. വിഴിഞ്ഞം പദ്ധതിയുടെ വികസനത്തിന് നേവിയുടെ ഭാഗത്തുനിന്ന് സെക്യൂരിറ്റി ക്ലിയറന്‍സില്‍ തടസ്സം ഉണ്ടന്നുകാണിച്ച് സംസ്ഥാന നിയമ മന്ത്രി വിജയകുമാര്‍ കത്തു നല്‍കി ഇരുപത്തേഴുദിവസത്തിനുള്ളില്‍ തന്നെ തടസ്സം മാറ്റിക്കൊടുത്തു. വിഴിഞ്ഞം പദ്ധതി വികസനത്തിനായി കൂടുതല്‍ തുക അനുവദിക്കുമെന്നും രാഷ്ട്രീയം മറന്ന് കേന്ദ്രത്തില്‍ നിന്നുള്ള എല്ലാ സഹായവും നല്‍കുമെന്നു ആന്റണി കൂട്ടിച്ചേര്‍ത്തു.
|