കടല്‍ക്കൊള്ളക്കാരുടെ ഭീഷണി; ചരക്കുകപ്പലിന്‌ ഇന്ത്യന്‍ നാവിക സേനയുടെ എസ്കോര്‍ട്ട്‌

Imageകൊച്ചി: വിദേശ ചരക്ക്‌ കപ്പലിന്‌ ഇന്ത്യന്‍ നാവിക സേനയുടെ സുരക്ഷാ അകമ്പടി. വിദേശ ചരക്ക്‌ കപ്പലായ എംവി മെലീനയ്ക്ക്‌ നേരേ ലക്ഷദ്വീപിന്‌ സമീപം കടല്‍ക്കൊള്ളക്കാരുടെ ആക്രമണമുണ്ടായെന്ന സന്ദേശത്തെത്തുടര്‍ന്ന്‌ ഇന്ത്യന്‍ നാവിക സേനയുടെ ട്രെയിനിംഗ്‌

കമാന്‍ഡായ കൊച്ചി നാവിക സേന യുദ്ധക്കപ്പലായ ഐഎന്‍എസ്‌ സുജാതയെയും ഡോണിയര്‍ തിരച്ചില്‍ വിമാനങ്ങളെയും നിയോഗിച്ചു.ലക്ഷദ്വീപിന്‌ 200 നോട്ടിക്കല്‍ മെയില്‍ പടിഞ്ഞാറ്‌ ഭാഗത്ത്‌ കപ്പലിന്‌ നേരെ കടല്‍ക്കൊള്ളക്കാര്‍ ആക്രമണം നടത്താന്‍ നാലു സ്കിഫുകളിലായി എത്തുന്നുവെന്നും അക്രമണത്തില്‍ നിന്നും രക്ഷിക്കണമെന്നുമായിരുന്നു ഇന്നലെ രാവിലെ ആറുമണിക്ക്‌ ചരക്കുകപ്പലിന്റെ ക്യാപ്റ്റനില്‍ നിന്നും വന്ന എസ്‌ഒഎസ്‌ സന്ദേശം. ഉക്രൈനില്‍ നിന്നും പാരദ്വീപിലേക്ക്‌ പോകുകയായിരുന്നു കപ്പല്‍. ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലിനൊപ്പം തീരസേനയുടെ ആനിബസന്റ്‌ എന്ന കപ്പലും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. മറൈന്‍ കമാന്‍ഡോകളെ ഉപയോഗിച്ചായിരുന്നു നാവിക സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. കപ്പലിന്‌ ഇപ്പോള്‍ സുരക്ഷിതമാണെന്നും നാവിക-തീര സേനകള്‍ അകമ്പടി സേവിക്കുന്നുണ്ടെന്നും കൊച്ചി നാവിക സേനാ പിആര്‍ഒ കമാന്‍ഡര്‍ റോയ്‌ ഫ്രാന്‍സിസ്‌ വ്യക്തമാക്കി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls