|
ശാസ്താംകോട്ട: ശാസ്താംകോട്ട ശുദ്ധജല തടാകം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുദ്ധജലതടാകത്തില്‍ ഉപവസിച്ചു. രണ്ട് വള്ളങ്ങളിലായി തടാകത്തിന്റെ നടുവിലേക്ക് നീങ്ങിയ കെഎസ്‌യു പ്രവര്‍ത്തകരും നേതാക്കളും വൈകിട്ട് 4മണിവരെ തടാകത്തിന്റെ നടുവില്‍ തന്നെ ഉപവസിച്ചിട്ടാണ് പ്രതിഷേധം അറിയിച്ചത്.
രാവിലെ 10മണിക്ക് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിആര്‍ മഹേഷ് ഉപവാസം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സന്തോഷ് തുപ്പാശ്ശേരി, തുണ്ടില്‍ നൗഷാദ്, ബോബന്‍ ജി നാഥ്, തൃദീപ്കുമാര്‍, എബി പാപ്പച്ചന്‍, ശാസ്താംകോട്ട സുധീര്‍,കെകെ അര്‍ജ്ജുനന്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ആര്‍ അരുണ്‍രാജ്, ടിപി ദിപുലാല്‍, മഞ്ജുകുട്ടന്‍, ദിനേശ്ബാബു, ദിനകര്‍ കോട്ടക്കുഴി,ഫൈസല്‍ കുളപ്പാടം, പവിജ പത്മന്‍, ശരത്, വരുണ്‍, നിയാസ്, ഇബ്രാഹിം, അനൂപ്, അരുണ്‍, ശരണ്‍, മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. വൈകിട്ട് 5ന് കൊല്ലം ഡിസിസി പ്രസിഡന്റ് കടവൂര്‍ ശിവദാസന്‍ കെഎസ്‌യു നേതാവ് ദിനേശ്ബാബുവിന് നാരങ്ങാ നീര് നല്‍കിയാണ് ഉപവാസം അവസാനിപ്പിച്ചത്. |