വിലവര്‍ദ്ധന മറച്ച്‌ വെച്ച്‌ സപ്ലൈകോ പരസ്യം

Imageഎം ടി ജോയി
കോലഞ്ചേരി:
നിത്യോപയോഗ സാധനങ്ങളുടെ വില സംബന്ധിച്ച സപ്ലൈകോയുടെ പരസ്യം ഉപഭോക്താക്കളെ വലയ്ക്കുന്നു. ഹോളി ആസംസകള്‍ നേര്‍ന്നുകൊണ്ട്‌ മാര്‍ച്ച്‌ ഒന്നിന്‌ സപ്ലൈകോ പത്രങ്ങളില്‍ വിലവിവരപട്ടിക പ്രസിദ്ധീകരിച്ചിരുന്നു.

സപ്ലൈകോ വില 1.3.2010 എന്നാണ്‌ പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്‌. അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കാണ്‌ പരസ്യത്തില്‍ കാണിച്ചിരിക്കുന്നതിലും കൂടുതല്‍ വില ഈടാക്കി ഉപഭോക്താക്കളെ വലയ്ക്കുന്നത്‌. പത്രപരസ്യത്തില്‍ അരി-13, പച്ചരി- 13 എന്നിങ്ങനെയാണ്‌ കിലോഗ്രാമിന്‌ വിലനിലവാരം കാണിച്ചിരിക്കുന്നത്‌. എന്നാല്‍ പുഴുക്കലരിക്ക്‌- 18 ഉം, പച്ചരിയ്ക്ക്‌ 17 രൂപയുമായി ഒരു മാസം മുമ്പുതന്നെ വില വര്‍ധിപ്പിച്ചിരുന്നു. ഇത്‌ മറച്ചുവച്ചാണ്‌ വില്‍പന വിലയും, പരസ്യവിലയും വ്യത്യസ്തമാക്കി സപ്ലൈകോ ജനങ്ങളെ കബളിപ്പിക്കുന്നത്‌. പരസ്യത്തില്‍ പറഞ്ഞിട്ടുള്ള പലവ്യജ്ഞനങ്ങളുടെ വിലയിലും ഉപഭോക്താക്കള്‍ വഞ്ചിതരാവുകയാണ്‌. ജനങ്ങള്‍ക്ക്‌ ഏറെ അത്യാവശ്യമായ അരി സബ്സിഡി നിരക്കില്‍ ലഭിക്കാതായതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്‌.


റേഷന്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക്‌ മാത്രമേ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭിക്കുന്നത്‌. മറ്റുള്ളവര്‍ക്ക്‌ പൊതുവിപണിയിലെ വില തന്നെ നല്‍കേണ്ടിവരും. പരസ്യത്തിലൊരിടത്തും റേഷന്‍ കാര്‍ഡിന്റെ കാര്യം പറയാത്തതിനാല്‍ മിക്കവരും കാര്‍ഡില്ലാതെയാണ്‌ ചില്ലറ വില്‍നശാലകളിലെത്തുന്നത്‌. ഇവര്‍ക്ക്‌ പൊതുവിപണിയിലെ വില തന്നെ കൊടുക്കേണ്ടി വരും. വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന ഉപഭോക്താക്കള്‍ പരസ്യ വിലകണ്ട്‌ സപ്ലൈകോ വില്‍പന കേന്ദ്രങ്ങളിലെത്തുന്നതോടെയാണ്‌ തങ്ങള്‍ വഞ്ചിതരാകുന്നുവെന്ന്‌ ബോധ്യപ്പെടുന്നത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls