സുനാമി ഫണ്ട്‌ വിനയോഗം: കാലാവധി കഴിയുമ്പോഴും സര്‍ക്കാരിന്‌ അനാസ്ഥയെന്ന്‌ ചെന്നിത്തല

Imageആലപ്പുഴ: കാലാവധി അവസാനിക്കാറാകുമ്പോഴും സുനാമി പുനരധിവാസ ഫണ്ട്‌ വിനയോഗത്തില്‍ കടുത്ത അനാസ്ഥയാണ്‌ സര്‍ക്കാര്‍ കാട്ടുന്നതെന്ന്‌ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു.

സുനാമി ഫണ്ട്‌ ലാപ്സാക്കുന്നതിനെതിരെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്‌ ഓഫീസിന്‌ മുന്നില്‍ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മറ്റി സംഘടിപ്പിച്ച ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി വിഹിതം വിനയോഗത്തില്‍ സംസ്ഥാനത്ത്‌ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജില്ലാ പഞ്ചായത്ത്‌ ആലപ്പുഴയും ബ്ലോക്ക്‌ പഞ്ചായത്ത്‌ മുതുകുളവുമാണ്‌. ആറാട്ടുപുഴ പഞ്ചായത്തും പദ്ധതി വിനയോഗത്തില്‍ പിന്നില്‍ തന്നെയാണ്‌. ഇത്തരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങഴളെ പിരിച്ചുവിടുകയാണ്‌ വേണ്ടതെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.സുനാമി ഫണ്ടിനത്തില്‍ കേന്ദ്രം നല്‍കിയ കോടിക്കണക്കിന്‌ രൂപയില്‍ നയാപൈസ പോലും നഷ്ടപ്പെടരുതെന്നാണ്‌ ജനവികാരം എന്നും അദ്ദേഹം പറഞ്ഞു. സുനാമി ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ച കൊച്ചിയുടെ ജെട്ടിപാലം ഉള്‍പ്പടെയുള്ളവയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്‌. ഇവയുടെ ഉദ്ഘാടനം മാത്രമാണ്‌ ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡി ബാബു പ്രസാദ്‌ എം എല്‍ എ അധ്യക്ഷനായിരുന്നു. അഡ്വ. സി ആര്‍ ജയപ്രകാശ്‌, അഡ്വ. കോശി എം കോശി, എ ജെ ഷാജഹാന്‍, എം എം ബഷീര്‍, എ കെ രാജന്‍, എസ്‌ വിനോദ്‌ കുമാര്‍, ജോണ്‍ തോമസ്‌, ഷംസുദീന്‍ കായിപ്പുറം, എസ്‌ ദീപു തുടങ്ങിയവര്‍ പ്രസംഗിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls