|
കൊല്‍ക്കത്ത: പ്രമുഖ വ്യവസായി ജി. പി. ബിര്‍ള (86) അന്തരിച്ചു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച രാത്രി കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് നടക്കും.
ഓറിയന്റ് പേപ്പര്‍ ആന്റ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ്, ഇന്ത്യന്‍ സ്മെല്‍ട്ടിങ് ആന്റ് റിഫൈനറീസ് കമ്പനി, ഹൈദരാബാദ് ഇന്‍ഡസ്ട്രീസ്, ബിര്‍ല ഹാര്‍ട്ട് റിസര്‍ച്ച് സെന്റര്‍, കല്‍ക്കട്ട മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, നൈജീരിയ എഞ്ചിനീയറിങ് വര്‍ക്ക്സ്, പാന്‍ ആഫ്രിക്കന്‍ പേപ്പര്‍ മില്‍സ് എന്നീ കമ്പനികളുടെ സ്ഥാപകനാണ് അദ്ദേഹം. ഭാര്യ നിര്‍മ്മല, സി കെ ബിര്‍ള, ലേഖ എന്നിവരാണ് മക്കള്‍. വ്യവസായിയായിരുന്ന ബ്രാജ് മോഹന്‍ ബിര്‍ളയുടെ മകനാണ് ജി. പി. ബിര്‍ള.
|