| ഇന്ത്യയ്ക്ക് യുദ്ധക്കൊതിയില്ല: ആന്റണി |
|
എന്നാല്‍ ഏതു തരത്തിലുള്ള ആക്രമണവും ചെറുക്കാന്‍ സൈന്യം സുസജ്ജമാണ് ആന്റണി പറഞ്ഞു. വിഴിഞ്ഞം കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന്‍ ഓഫീസ് കോമ്പ്ലക്സ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ അത്ഭുതങ്ങള്‍ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. എങ്കിലും ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ നിലപാട് പാകിസ്ഥാനെ അറിയിക്കുക ഇന്ത്യയുടെ കടമയാണ്. പാകിസ്ഥാന്റെ ഉറപ്പുകള്‍ ഇന്ത്യയ്ക്ക് ആവശ്യമില്ല, മറിച്ച് പ്രവൃത്തിയാണ് വേണ്ടതെന്നും ആന്റണി പറഞ്ഞു. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇപ്പോഴും ഭീകരക്യാമ്പുകള്‍ സജീവമാണ്. പാകിസ്ഥാന്‍ ഭീകര ക്യാമ്പുകള്‍ അമര്‍ച്ച ചെയ്തല്ലാതെ ആ രാജ്യവുമായി സുഗമമായ ചര്‍ച്ച തുടരാനാവില്ല. പാകിസ്ഥാനോട് ചര്‍ച്ച തുടരാനുള്ള തീരുമാനം ബോധപൂര്‍വമുള്ളതാണ്. ഇക്കാര്യത്തില്‍ തെറ്റായി ഒന്നുമില്ലെന്നും ആന്റണി പറഞ്ഞു. ഇന്ത്യ-പാക് ചര്‍ച്ചയ്ക്ക് സൗദി മധ്യസ്ഥത വഹിക്കില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ലോകസ്ഭയില്‍ അറിയിച്ചിട്ടുണ്ട്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: ഇന്ത്യയ്ക്ക് യുദ്ധക്കൊതിയില്ലെന്നും ചര്‍ച്ചകളിലാണ് വിശ്വസിക്കുന്നതെന്നും പ്രതിരോധമന്ത്രി ഏകെ ആന്റണി. പാകിസ്ഥാനോടെന്നല്ല, മറ്റ് ഒരു രാജ്യവുമായി ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ല. ഇന്ത്യയുടെ മാര്‍ഗം യുദ്ധമല്ല, മറിച്ച് ചര്‍ച്ചയാണ്. അയല്‍രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളോടും സൗഹൃദത്തില്‍ പോകാനാണ് ഇന്ത്യയുടെ ആഗ്രഹം. 
-°C 