മൂന്നാറിലെ 17922 ഏക്കര്‍ ഏറ്റെടുക്കണമെന്ന്‌ വനംവകുപ്പ്‌

Imageകളക്ടറുടെ നിര്‍ദ്ദേശം കണക്കിലെടുക്കേണ്ട

തിരുവനന്തപുരം: മൂന്നാര്‍ കണ്ണന്‍ദേവന്‍ ഹില്‍സ്‌ വില്ലേജില്‍ വനംവകുപ്പിന്‌ അവകാശപ്പെട്ട 17922 ഏക്കര്‍ ഭൂമി നോട്ടിഫൈ ചെയ്ത്‌ വേര്‍തിരിച്ചെടുക്കുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ഇടുക്കി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം തള്ളണമെന്ന്‌ വനംവകുപ്പിന്റെ നിര്‍ദ്ദേശം.

ഭൂമി ഏറ്റെടുക്കാന്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ശ്രമങ്ങളെ തകിടം മറിക്കുന്നതാണ്‌ കളക്ടറുടെ തീരുമാനമെന്ന്‌ ചൂണ്ടിക്കാട്ടി വനംവകുപ്പ്‌ പ്രിന്‍സിപ്പല്‍ ചീഫ്‌ കണ്‍സര്‍വേറ്റര്‍ ടിഎം മനോഹരന്‍ സര്‍ക്കാരിനും കളക്ടര്‍ക്കും കത്തെഴുതി. 17922 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ്‌ വനം വകുപ്പിന്‌ കൈമാറണമെന്ന്‌ വ്യക്തമാക്കി 1980 സെപ്തംബറിലാണ്‌ സര്‍ക്കാര്‍ ആദ്യം ഉത്തരവ്‌ പുറത്തിറക്കിയത്‌. കഴിഞ്ഞ ജനുവരി 24-ന്‌ ഭൂമി ഏറ്റെടുക്കുമെന്ന്‌ വനം മന്ത്രി ബിനോയ്‌ വിശ്വം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍വേ നടപടികള്‍ ശരിയല്ലെന്നും സര്‍വേ രേഖകളില്‍ ക്രമക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാരിന്‌ കത്തെഴുതിയ ജില്ലാ കളക്ടര്‍ ആശോക്‌ കുമാര്‍ സിംഗ്‌ ഭൂമി ഏറ്റെടുക്കരുതെന്ന്‌ ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ ഏറ്റെടുക്കല്‍ നടപടികള്‍ മരവിപ്പിക്കപ്പെട്ടു.
ആധികാരികമായ രേഖകളുടെ പിന്‍ബലത്തോടെയല്ല ജില്ലാ കളക്ടര്‍ കത്തെഴുതിയിരിക്കുന്നതെന്ന്‌ പ്രിന്‍സിപ്പല്‍ ചീഫ്‌ കണ്‍സര്‍വേറ്ററുടെ കത്തില്‍ പറയുന്നു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗങ്ങളില്‍ കളക്ടറും പങ്കെടുത്തിരുന്നതാണ്‌. അന്നൊന്നും കളക്ടര്‍ എതിര്‍പ്പ്‌ ഉന്നയിച്ചിരുന്നില്ല. കളക്ടര്‍ നിര്‍ദ്ദേശം തള്ളി ഭൂമി വേര്‍തിരിച്ചെടുക്കണമെന്ന്‌ പ്രിന്‍സിപ്പല്‍ ചീഫ്‌ കണ്‍സര്‍വേറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls