| 'സൃഷ്ടി-സംഹാര ശക്തിയുള്ളമേഖലയാണ് മാധ്യമ രംഗം' |
|
അതേസമയം വാര്‍ത്തയ്ക്ക് വേണ്ടി ഒരു സ്രോതസിനെ ആശ്രയിക്കാതെ പലവിധ അന്വേഷണങ്ങളും നടത്തേണ്ടത് മാധ്യമങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മീഡിയാട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മുംബൈ ഭീകരാക്രമണത്തില്‍ തീവ്രവാദി അജ്മല്‍ കസബ് വെടിയുതിര്‍ക്കുന്ന ദൃശ്യം പകര്‍ത്തിയ മുംബൈ മിറര്‍ ഡെയ്‌ലിയിലെ ഫോട്ടോ എഡിറ്റര്‍ സെബാസ്റ്റ്യന്‍ ഡിസൂസ, മലയാള മനോരമ ദല്‍ഹി ബ്യൂറോ ചീഫ് ഡി വിജയമോഹന്‍, മെയില്‍ ടുഡേ അസോസിയേറ്റ് എഡിറ്റര്‍ രാജേഷ് രാമചന്ദ്രന്‍, കാര്‍ട്ടൂണിസ്റ്റ് യേശുദാസ് എന്നിവര്‍ എകെ ആന്റണിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ മീഡിയാട്രസ്റ്റ് ചെയര്‍മാന്‍ സികെ മേനോന്‍ അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. മാധ്യമ ജനാധിപത്യത്തിന് വേണ്ടിയുള്ള സമരം മാധ്യമങ്ങള്‍ നടക്കേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തനത്തെ പരമാവധി സംരക്ഷിക്കുന്ന മാധ്യമനയം രൂപപ്പെടേണ്ടതുണ്ട്. പൊതുജനാധിപത്യം സംരക്ഷിക്കുന്നതില്‍ മാധ്യമങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നും ഐസക് ചൂണ്ടിക്കാട്ടി.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: സൃഷ്ടിക്കും സംഹാരത്തിനുമുള്ള ശക്തിയുള്ള രംഗമാണ് മാധ്യമരംഗമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി എകെ ആന്റണി. സംഹാരത്തിന് കഴിവുള്ള അത്യന്താധുനിക ആയുധങ്ങളേക്കാള്‍ ശക്തിയുണ്ട് മാധ്യമങ്ങള്‍ക്ക്. 
-°C 