വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ നിലനിര്‍ത്തുന്നതില്‍ ഇടതുസര്‍ക്കാര്‍ പരാജയപ്പെട്ടു: ഉമ്മന്‍ചാണ്ടി

Imageമലപ്പുറം: വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ നിലനിര്‍ത്തുന്നതില്‍ ഇടതുപക്ഷസര്‍ക്കാര്‍ പരാജയപ്പെട്ടതായി പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി. മലപ്പുറത്ത്‌ കെ പി എസ്‌ ടി യു സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടത്തിയ

യാത്രയയപ്പ്‌ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അണ്‍എയിഡഡ്‌ മേഖലയില്‍ ഒരു സ്കൂള്‍പോലും ഇടതുസര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. എന്നിട്ടും എയ്ഡഡ്‌ സ്കൂളുകളില്‍നിന്ന്‌ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്‌ തുടരുകയാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാലുവര്‍ഷം വിദ്യാഭ്യാസമേഖലയില്‍ പ്രശ്നങ്ങളും തര്‍ക്കങ്ങളും ഉണ്ടായി എന്നല്ലാതെ ഗുണപരമായ മുന്നേറ്റത്തിന്‌ അവസരമുണ്ടാക്കിയിട്ടില്ലെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാഭ്യാസമേഖലയിലെ തീരുമാനങ്ങള്‍ ചര്‍ച്ചയിലൂടെയാകണം എടുക്കേണ്ടത്‌. അല്ലാതെ വിവാദങ്ങള്‍ക്ക്‌ വേദിയാക്കരുത്‌. കരിക്കുലം കമ്മിറ്റി ഏകപക്ഷീയമാണ്‌. ഒരേ ചിന്താഗതിക്കാരെ തള്ളിക്കയറ്റിയ കരിക്കുലം കമ്മിറ്റിയില്‍ രണ്ടുപേരെ മാത്രമാണ്‌ പ്രതിപക്ഷത്തുനിന്നും എടുത്തത്‌. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സ്കോളര്‍ഷിപ്പ്‌ കിട്ടേണ്ടവര്‍ക്ക്‌ കിട്ടാത്ത സ്ഥിതിയാണ്‌ സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഡി സി സി പ്രസിഡന്റ്‌ ഇ മുഹമ്മദ്കുഞ്ഞി അധ്യക്ഷനായിരുന്നു. എ പി അനില്‍കുമാര്‍ എം എല്‍ എ, കെ പി സി സി സെക്രട്ടറി വി വി പ്രകാശ്‌, ഡി സി സി സെക്രട്ടറി പി രാധാകൃഷ്ണന്‍ സംസാരിച്ചു.


കെ എ പി ടി യു, പി എസ്‌ ടി എ സംഘടനകള്‍ ലയിച്ചൊന്നായ കെ പി എസ്‌ ടി യു വിന്റെ സംസ്ഥാന ചെയര്‍മാന്‍ ഡി എ ഹരിഹരന്‍ (മലപ്പുറം), എസ്‌ ഗിരിജ (എറണാകുളം), കെ എസ്‌ നാരായണന്‍, ഇ എല്‍ ജോണി (തൃശൂര്‍), പി രാധാകൃഷ്ണന്‍,, ഇ ഹൈദരലി, പി കെ ചന്ദ്രന്‍(മലപ്പുറം), കെ സുധാകരന്‍, കെ എം ചന്ദ്രന്‍(കണ്ണൂര്‍), പി കെ ശ്രീധരന്‍(കോഴിക്കോട്‌), ആര്‍ തുളസീധരന്‍(കോട്ടയം), പി അച്ചന്‍കുഞ്ഞ്‌(കൊല്ലം) എന്നിവര്‍ക്കാണ്‌ യാത്രയയപ്പ്‌ നല്‍കിയത്‌. ടി കെ മുരളി, കെ സുരേഷ്‌ സംസാരിച്ചു. വിരമിച്ച അധ്യാപകര്‍ക്കുള്ള ഉപഹാരം പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി വിതരണം ചെയ്തു.സമാപനസമ്മേളനം എം ഐ ഷാനവാസ്‌ എം പി ഉദ്ഘാടനം ചെയ്തു. അധികാരത്തില്‍വന്ന നാള്‍ മുതല്‍ ഓരോ ബജറ്റിലും സ്മാര്‍ട്ട്‌ സിറ്റി പദ്ധതി, ലക്ഷങ്ങള്‍ക്ക്‌ തൊഴില്‍ എന്നിങ്ങനെ സംസ്ഥാന ധനമന്ത്രി ആവര്‍ത്തിക്കുക മാത്രമാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.
വിദ്യാഭ്യാസ മേഖലയിലെ വികലമായ പരിഷ്കാരങ്ങള്‍ അധികാരത്തില്‍ വന്നാല്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍മാന്‍ കിളിയമണ്ണില്‍ യാക്കൂബ്‌ അധ്യക്ഷനായിരുന്നു. കെ എം ഗിരിജ, വീക്ഷണം മുഹമ്മദ്‌, പി എ മജീദ്‌, പി സുഖദേവന്‍, കെ അബ്ദുള്‍മജീദ്‌, കലയപുരം മോനച്ചന്‍, പി ടി ജോര്‍ജ്‌. കെ ബാലകൃഷ്ണന്‍, വി കെ അജിത്കുമാര്‍ സംസാരിച്ചു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls