|
ചെറുതോണി: മൂന്നാറിന്റെ പേരില്‍ കേരളത്തിലെ കര്‍ഷകരെ പീഡിപ്പിച്ചാല്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് നേരിടുമെന്ന് കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
കര്‍ഷകര്‍ക്ക് പട്ടയം നല്‍കാത്തതും, കരം അടച്ച സര്‍ട്ടിഫിക്കറ്റുകള്‍പോലും നല്‍കാത്തതും കടുത്ത കര്‍ഷക ദ്രോഹമാണ്. ഇതിനെതിരെ പ്രതികരിക്കുവാന്‍ കര്‍ഷകര്‍ തയ്യാറാകണം. യു. ഡി. എഫ്. അധികാരത്തില്‍ വന്നാല്‍ സ്മാര്‍ട് സിറ്റി നടപ്പിലാക്കുമെന്നും കേരളത്തിലെ യുവജനങ്ങളുടെ തൊഴില്‍ പ്രശ്നം പരിഹരിക്കുമെന്നും കെ. പി. സി. സി. പ്രസിഡന്റ് പറഞ്ഞു. കേരള ജനതയെ വിഡ്ഢികളാക്കിമാറ്റുന്ന ബഡ്ജറ്റാണ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അവതരിപ്പിച്ച ബഡ്ജറ്റ് 35 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുമെന്ന വാഗ്ദാനം പൊളളയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്രെഡിറ്റിലാക്കുവാനും, പദ്ധതികളെക്കുറിച്ചുളള വീരവാദം മുഴക്കലുമാണ് ഇടതുമുന്നണിയുടെ മുഖ്യതൊഴില്‍. തൊഴിലുറപ്പു പദ്ധതിപ്രകാരം കേരളത്തിനനുവദിച്ച തുകയും 10 ശതമാനം മാത്രമാണ് സംസ്ഥാനം ചിലവാക്കിയത്. ഭക്ഷ്യ സുരക്ഷാപദ്ധതിക്കും, ആരോഗ്യ പരിപാലനത്തിനും കോടിക്കണക്കിന് രൂപ കേന്ദ്രബഡ്ജറ്റില്‍ വകയിരുത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അതു നടപ്പിലാക്കാതെ ആരോഗ്യ ഭക്ഷ്യമേഖലയെ തകര്‍ക്കുകയാണ്. സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം. ലിജു മുഖ്യപ്രഭാഷണം നടത്തി. പി. ടി. തോമസ്. എം. പി., കെ. പി. സി. സി. ഭാരവാഹികളായ ഇ. എം. ആഗസ്തി, ജോസഫ് വാഴക്കന്‍, യു. ഡി. എഫ്. ചെയര്‍മാന്‍ ജോയി തോമസ്, കെ. പി. സി. സി. മെമ്പര്‍മാരായ എ. കെ. മണി, കെ. കെ. മനോജ്, സി. പി. മാത്യു, ഇബ്രാഹിംകുട്ടി കല്ലാര്‍, പി. പി. സുലൈമാന്‍ റാവുത്തര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ ഡീന്‍ കുര്യാക്കോസ്, മുഹമ്മദ് ഷിയാസ്, അരുണ്‍ രാജ്, ആര്‍. വി. രാജേഷ്, സഞ്ജു ബുഹാരി, ഡി. സി. സി. പ്രസിഡന്റ് റോയി കെ. പൗലോസ്, ഡി. സി. സി. ഭാരവാഹികളായ ആര്‍. ബാലന്‍പിളള, ജോണ്‍ നെടിയപാല, എ. പി. ഉസ്മാന്‍, എം. സി. ജോര്‍ജ്ജ്, എസ്. അശോകന്‍, വിജയകുമാര്‍ മറ്റക്കര, ബേബി ചീമ്പാറ, ജി. രാജു, ജോയി വെട്ടിക്കുഴി, എം. എന്‍. ഗോപി, ഇ. കെ. വാസു, പി. ജെ. ജോസഫ്, ടി. എം. സോമരാജന്‍, ടി. എസ്. സിദ്ധിഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
|