തീവ്രവാദ കേസ്‌: എറണാകുളം പ്രത്യേക കോടതിക്ക്‌ കൈമാറി

Imageകന്ദ്രഗ നിര്‍ദ്ദേശത്തോടെയാണ്‌ കേസ്‌ സി.ബി.ഐ കോടതി ഏറ്റെടുത്തത്‌

തലശ്ശേരി: എടക്കാട്‌ പോലിസ്‌ രജിസ്റ്റര്‍ ചെയ്ത തീവ്രവാദ കേസ്‌ നടപടിക്രമങ്ങള്‍ക്കായി എറണാകുളം സി.ബി.ഐ കോടതിക്ക്‌ കൈമാറി. ഒന്നര വര്‍ഷമായി തലശ്ശേരിയില്‍ നടന്ന്‌ വരുന്ന കേസാണ്‌ അഡീഷനല്‍

പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്ജ്‌ കെ ബാബു എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിക്കു കൈമാറിയത്‌. കശ്മീരില്‍ സൈന്യവുമായി ഏറ്റുമുട്ടി നാലുപേര്‍ കൊല്ലപ്പെട്ടതുള്‍പ്പെടെ 23 പേര്‍ പ്രതികളായ കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ എജന്‍സി ഈയിടെ ഏറ്റെടുത്തിരുന്നു. കേസില്‍ പ്രതികളായവരില്‍ ചിലര്‍ ബാംഗ്ലൂര്‍, അഹമ്മദാബാദ്‌ ഉള്‍പ്പെടെയുള്ള ജയിലുകളില്‍ കസ്റ്റഡിയില്‍ ആയതിനാല്‍ പ്രാഥമിക വാദം പോലും നടത്താനാവാതെ നിരവധി തവണ മാറ്റിവച്ചിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്രഗവണ്‍മെന്റിന്റെ നിര്‍ദ്ദേശത്തോടെ കേസ്‌ സി.ബി.ഐ കോടതി ഏറ്റെടുത്തത്‌. കേസ്‌ എന്‍.ഐ.എക്ക്‌ കൈമാറാനും മറ്റ്‌ നടപടിക്രമങ്ങള്‍ സി.ബി.ഐക്ക്‌ കോടതി കൈമാറണമെന്നും പ്രത്യേക അന്വേഷണ തലവന്‍ ഡിവൈ.എസ്‌.പി വി കെ അക്ബര്‍ ജില്ലാ അഡീഷനല്‍ സെഷന്‍സ്‌ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ശനിയാഴ്ച പ്രോസിക്യൂഷന്‌ വേണ്ടി പകരക്കാരന്‍ അഡ്വ. വി രാജനും പ്രതികള്‍ക്ക്‌ വേണ്ടി അഡ്വ. പി സി നൗഷാദും ഹാജരായി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls