| കോഴിക്കോട് ഇരട്ട സ്ഫോടന കേസ്: തടിയന്റവിട നസീര്‍ കുറ്റം സമ്മതിച്ചു |
|
മാറാട് സംഭവത്തിന്റെ പ്രതികാരമായാണ് 2006ല്‍ കോഴിക്കോട് മൊഫ്യൂസില്‍, കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡുകളില്‍ ടൈമര്‍ ഉപയോഗിച്ച് സ്ഫോടനം നടത്തിയതെന്ന് നസീര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. കൊച്ചി സ്വദേശിയാണ് സ്ഫോടക വസ്തു നല്‍കിയതെന്നും സ്ഫോടനം ആസൂത്രണം ചെയ്തതും ബോംബ് സ്ഥാപിച്ചതും താന്‍ തന്നെയാണെന്നും നസീര്‍ സമ്മതിച്ചു. തുടര്‍ന്ന് സ്ഫോടകവസ്തു നല്‍കിയ ആളുടെ വീട്ടിലും സ്ഥാപനത്തിലും എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തി.നസീര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ആദ്യത്തെ സ്ഫോടനമായിരുന്നു കോഴിക്കോട്ടേത്. ഇതിന് മുന്നോടിയായി കണ്ണൂരില്‍ പരീക്ഷണ സ്ഫോടനം നടത്തിയിരുന്നുവെന്ന് നസീര്‍ സമ്മതിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ നസീറിനെ കൊണ്ടുപോയി എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ തെളിവെടുപ്പു നടത്തിയിരുന്നു.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ ലഷ്കര്‍ ഇ തോയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് കുറ്റമേറ്റു. കേസിലെ മുഖ്യപ്രതിയാണ് നസീര്‍.
-°C 