ശങ്കരനാരായണന്‌ എതിരെ ശിവസേന

Imageമുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണനെതിരേ വിദ്വേഷ പരാമര്‍ശവുമായി ശിവസേന തലവന്‍ ബാല്‍താക്കറെ. മുംബൈയില്‍ ആര്‍ക്കും ജീവിക്കാമെന്ന്‌ ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടതാണ്‌ ശിവസേന തലവനെ ചൊടിപ്പിച്ചിരിക്കുന്നത്‌. ഒരു ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ്‌ ശങ്കരനാരായണന്‍ മുംബൈ വിഷയത്തെക്കുറിച്ച്‌ പരമാര്‍ശിച്ചത്‌.

രാജ്യത്തിന്റെ സാമ്പത്തീക തലസ്ഥാനമായ മുംബൈ നഗരത്തില്‍ കുടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന്‌ ഇവിടേക്ക്‌ തൊഴില്‍ തേടിയെത്തുന്നവരെ തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തീരെ പാവപ്പെട്ടവര്‍ മുതല്‍ വലിയ പണക്കാര്‍ വരെയുള്ളവര്‍ സഹവസിച്ച്‌ ജീവിക്കുന്ന മുംബൈ നഗരത്തിന്‌ പകരമായി മറ്റൊന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബയോട്‌ മല്‍സരിക്കാനന്‍ മുംബൈ മാത്രമെയുള്ളുവെന്നും ശങ്കരനാരായണന്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ്‌ ഗവര്‍ണ്ണറുടെ അഭിപ്രായങ്ങള്‍ക്കെതിരേ വിദ്വേഷപരാമര്‍ശങ്ങളുമായി ശിവസേന തലവന്‍ രംഗത്തെത്തിയത്‌.
കുടിയേറ്റക്കാര്‍ മുംബൈയിലേക്ക്‌ എത്തുന്നത്‌ മഹാരാഷ്ട്രക്കാരെ ചതിക്കുന്നതിന്‌ തുല്ല്യമാണെന്ന്‌ ശിവസേന മുഖപ്രത്രമായ സാംനയില്‍ ബാല്‍ താക്കറെ എഡിറ്റോറിയല്‍ എഴുതി.

 

മുംബൈയെ ധര്‍മ്മശാലയാക്കി മാറ്റുകയാണെന്ന്‌ ആരോപിച്ച താക്കറെ മുംബൈയിലേക്ക്‌ കുടിയേറ്റക്കാര്‍ എത്തുന്നത്‌ തടയാന്‍ പെര്‍മിറ്റ്‌ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. മഹാരാഷ്ട്ര ഗവര്‍ണ്ണറായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ്‌ ശങ്കരനാരായണന്‍ പൊതു വിഷയത്തെക്കുറിച്ച്‌ അഭിപ്രായപ്രകടനം നടത്തുന്നത്‌. അടുത്തിട മുംബൈ എല്ലാ ഇന്ത്യക്കാര്‍ക്കുമുള്ളതാണെന്ന അഭിപ്രായപ്രകടനം നടത്തിയ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മുംകേഷ്‌ അംബാനി എന്നിവര്‍ക്കെതിരെയും താക്കറെ രംഗത്തെത്തിയിരുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls