സലാമും 'സലാം' പറഞ്ഞേക്കും

Imageഇടതു മുന്നണിയില്‍ നിന്ന്‌ കൂടുതല്‍ എം എല്‍ എമാര്‍ വിടാനൊരുങ്ങുന്നു

കോഴിക്കോട്‌: പി സി ജോര്‍ജിനും അഡ്വ. എം കെ പ്രേംനാഥിനും എം വി ശ്രേയാംസ്കുമാറിനും കെ പി മോഹനനും പിന്നാലെ ഇടതുപാളയത്തില്‍ നിന്ന്‌ കൂടുതല്‍ എം എല്‍ എമാര്‍ പ്രതിപക്ഷ ബഞ്ചിലേക്ക്‌.

കൂട്ടത്തോടെയും ഒറ്റയ്ക്കും എം എല്‍ എ പടിയിറങ്ങുമെന്ന സൂചന സി പി എമ്മിനെ പരിഭ്രാന്തിയിലാക്കി കഴിഞ്ഞു.ഇടതുമുന്നണി വിട്ട്‌ എം എല്‍ എമാരടക്കമുള്ള നേതാക്കള്‍ മുസ്്ല‍ീംലീഗിലെത്തുമെന്ന്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തിലാണ്‌ ചേരിമാറ്റ ചര്‍ച്ച സജീവമായത്‌. ഐ എന്‍ എല്‍ നേതാവ്‌ പി എം എ സലാം ഉള്‍പ്പെടെയുള്ളവര്‍ ഇടതുമുന്നണിയോട്‌ 'സലാം' പറയുമെന്ന്‌ അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി. കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ പി സി ജോര്‍ജ്‌, ജനതാദള്‍-എസ്‌ നേതാക്കളായ അഡ്വ. എം കെ പ്രേംനാഥ്‌, എം വി ശ്രേയാംസ്കുമാര്‍, കെ പി മോഹനന്‍ എന്നിവരാണ്‌ ഈ സഭയില്‍ മുന്നണി വിട്ട എം എല്‍ എമാര്‍. എല്‍ ഡി എഫ്‌ സഖ്യത്തില്‍ ജയിച്ച എന്‍ സി പി എം എല്‍ എ എ കെ ശശീന്ദ്രനും ഇപ്പോള്‍ മുന്നണിയിലില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്നണി കനത്ത തോല്‍വി ഏറ്റുവാങ്ങിയതും മറ്റു രാഷ്ട്രീയ കാരണങ്ങളുമാണ്‌ എം എല്‍ എമാരെ മാറ്റി ചിന്തിപ്പിച്ചത്‌.
സ്വന്തം പാളയത്തില്‍ നിന്ന്‌ മൂന്ന്‌ എം പിമാര്‍ വിട പറഞ്ഞതിന്റെ ക്ഷീണം സി പി എമ്മിന്‌ ഇനിയും പരിഹരിക്കാനായിട്ടില്ല.

 

ഇതിനിടയിലാണ്‌ കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുണ്ടായത്‌. ഇടതുപാളയംവിട്ട്‌ എം എല്‍ എമാരടക്കമുള്ളവര്‍ വരാന്‍ തയ്യാറായവരില്‍ കോഴിക്കോട്‌ നിന്നുള്ള രണ്ട്‌ എം എഎല്‍ എമാരും ഉണ്ടെന്നാണ്‌ സൂചന. മൂന്നാമത്തെ എം എല്‍ എയുമായി അവസാനവട്ട ചര്‍ച്ച നടക്കുകയാണ്‌. ഇടതുമായി സമരസപ്പെട്ടുപോകാനാകാതെ അസംതൃപ്തരായവരുടെ എണ്ണം ഏറെയുണ്ടെന്ന്‌ കുഞ്ഞാലിക്കുട്ടി പറയുന്നു. നിലവില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍, വര്‍ഷങ്ങളായി വോട്ട്‌ ചെയ്തുവരുന്ന മതസംഘടനകള്‍, വ്യക്തികള്‍ ഇങ്ങനെ ധാരാളം പേരുണ്ട്‌. ഇവരുടെയൊക്കെ പേരുപറഞ്ഞാല്‍ എഴുതിയാല്‍ തീരില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls