|
സ്ത്രീകളെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി |
|
ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകളെ സാമൂഹികമായും രാഷ്ട്രീയമായും മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഈ ലക്ഷ്യത്തിലേയ്ക്കുള്ള ആദ്യപടിയായാണ് വനിതാ സംവരണ ബില്‍.
ഭരണഘടനയുടെ 73, 74 വകുപ്പുകള്‍ ഭേദഗതി ചെയ്തതു വഴി താഴെ തട്ടിലെ ഭരണസംവിധാനത്തില്‍ വിപ്ലകരമായ മാറ്റമുണ്ടാക്കി. ഇതോടെ ഗ്രാമീണ വനിതകള്‍ക്കു ഭരണ രംഗത്തു കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചു. ഇപ്പോള്‍ പഞ്ചായത്തുകളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരില്‍ 40 ശതമാനവും വനിതകളാണ്. ഈ പ്രാതിനിധ്യം 50 ശതമാനമായി വര്‍ധിപ്പിക്കാനുള്ള ഭേദഗതികള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ലോക്സഭയിലും നിയമസഭയിലും വനിതകള്‍ക്കു മൂന്നിലൊന്നു സംവരണം നല്‍കുന്ന ബില്‍ പാസാക്കാന്‍ കഴിയുമെന്ന്തന്നെയാണ് വിശ്വാസമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. |