|
പോള്‍ വധം; പോലീസിന്റെ വിശ്വാസ്യതയ്ക്ക് തിരിച്ചടി |
|
മലപ്പുറം: പോള്‍ എം.ജോര്‍ജ് വധക്കേസില്‍ സിബിഐ കണ്ടെത്തിയ വസ്തുതകള്‍ കേരള പൊലീസിന്റെ വിശ്വാസ്യതയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയാണെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീണ്ടും കണ്ടെത്തിയത്
കേരള പൊലീസിന് അപമാനകരമാണ്. ഇതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വത്തില്‍ നിന്ന് ആഭ്യന്തര മന്ത്രിയ്ക്ക് ഒഴിഞ്ഞുനില്‍ക്കാനാകില്ല. പക്ഷെ അദ്ദേഹം അതിന് തയ്യാറല്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ട നേതാക്കള്‍ മാത്രമല്ല അണികളും യുഡിഎഫിലേക്ക് ഒഴുകുകയാണന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. |