|
പ്രസവവേദന മൂലം കിണറില്‍ ചാടിയ യുവതിയും കുഞ്ഞും മരിച്ചു |
|
അമരാവതി: പ്രസവവേദന സഹിക്കാന്‍ കഴിയാതെ കിണറ്റില്‍ച്ചാടിയ ഗര്‍ഭിണിയും പിറന്ന കുഞ്ഞും മരിച്ചു. മഹാരാഷ്ട്രയിലെ അമരാവതിയ്ക്കടുത്ത് സെന്തുര്‍ജന ഘട്ട് പട്ടണത്തിലാണ് സംഭവം. തോട്ടം ജോലിനോക്കാരനായ രാജു കുമാര്‍ എന്നയാളിന്റെ ഭാര്യ സാവിത്രിയാണു
പ്രസവവേദന സഹിക്കാനാകാതെ കിണറ്റില്‍ചാടിയത്. കിണറിനകത്തുവച്ച് യുവതി പ്രസവിച്ചെങ്കിലും രണ്ടുപേരും മരിച്ചു. സാവിത്രിക്കു പ്രസവവേദനയാരംഭിച്ചപ്പോള്‍തന്നെ രാജ്കുമാര്‍ വൈദ്യസഹായത്തിനു തൊട്ടടുത്തുള്ള പ്രാഥമികാശുപത്രിയിലെത്തിയെങ്കിലും ആരും സഹായത്തിനെത്തിയില്ല. രാജ്കുമാര്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ സാവിത്രിയെ കണ്ടെത്താനായില്ല. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് കിണറില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. |